മനസ്സിലുള്ളത് നന്മയെങ്കിലും പുറമേ കാണിക്കുന്നത് കർക്കശ സ്വഭാവം ആയിട്ടുള്ള ചില നക്ഷത്രക്കാർ.

ജ്യോതിഷപ്രകാരമുള്ള ഓരോ നക്ഷത്രത്തിനും പല രീതിയിലുള്ള പ്രത്യേകതകളും ഉണ്ട്. ഓരോ നക്ഷത്രത്തിന്റെയും അടിസ്ഥാന സ്വഭാവമെന്നത് വിവിധമായിരിക്കും. ഇത്തരത്തിൽ ചില പ്രത്യേക സ്വഭാവമുള്ള ചില നക്ഷത്രക്കാരുണ്ട്. പ്രധാനമായും ഈ നക്ഷത്രക്കാർ ഇവരുടെ പുറമേ കാണുന്ന സ്വഭാവത്തിൽ വളരെയധികം ദേഷ്യമുള്ളവരും കർക്കശ സ്വഭാവമുള്ളവരും ആയിരിക്കും. എന്നാൽ ഇവർ യഥാർത്ഥത്തിൽ മനസ്സിൽ ഒരുപാട് സ്നേഹവും നിഷ്കളങ്കതയും കൊണ്ടുനടക്കുന്നവർ ആയിരിക്കും.

   

പുറമേ ഇങ്ങനെ സംസാരിക്കുന്നവരെങ്കിലും മനസ്സിൽ ഒരുതരത്തിലുള്ള വിദ്വേഷവും കൊണ്ട് നടക്കാത്തവർ ആയിരിക്കും. ഇങ്ങനെയുള്ള സ്വഭാവമുള്ള വളരെ ചുരുക്കം ചില നക്ഷത്രക്കാരെ നമുക്ക് പരിചയപ്പെടാം. ഏറ്റവും ആദ്യമായി അശ്വതി നക്ഷത്രക്കാർ തന്നെയാണ് ഉള്ളത്. അശ്വതി നക്ഷത്രത്തിൽ ജനിച്ച ആളുകൾ പുറമേ എല്ലാവരോടും വളരെയധികം ദേഷ്യത്തോടെ കൂടി പെരുമാറുന്നവർ ആയിരിക്കും. പുറമേ ഒരുപാട് ദേഷ്യം കാണിക്കുന്നു.

എങ്കിലും മനസ്സിൽ നിഷ്കളങ്കമായ ചിന്താഗതി ഉള്ളവർ ആയിരിക്കും ഇവർ. രണ്ടാമതായി ഭരണി നക്ഷത്രക്കാരെ കുറിച്ചാണ് പറയുന്നത്. ഇവരെക്കുറിച്ചും ഇത്തരത്തിൽ തന്നെയാണ് മറ്റുള്ളവർ പ്രതീക്ഷിക്കുന്നത്. കാരണം ഈ നക്ഷത്രത്തിൽ ജനിച്ച ആളുകൾ മിക്കവരും തന്നെ ഏതുകാര്യത്തിനും ആദ്യമേ എതിർത്ത് പറയാറുള്ളവർ ആയിരിക്കും. ഒരുപാട് ഉറച്ച സ്വരത്തിൽ ഏത് കാര്യത്തിനോടും പ്രതികരിക്കുന്നവരും ആയിരിക്കും. അതുകൊണ്ടുതന്നെ മിക്കവാറും ആളുകളെല്ലാം തന്നെ ഇവർ കർക്കശക്കാരനാണെന്ന് ദേഷ്യക്കാരൻ ആണെന്ന് ചിന്തിക്കാം.

യഥാർത്ഥത്തിൽ ഇവരുടെ മനസ്സിൽ ഉള്ള സൗമ്യ സ്വഭാവം ഒരിക്കലും പ്രകടിപ്പിക്കാൻ അറിയാത്തവർ ആയിരിക്കും. ആയില്യം നക്ഷത്രക്കാരെ കുറിച്ചും ഇങ്ങനെയൊരു ചിന്താഗതി ഉണ്ട്. കാരണം ആയില്യം നക്ഷത്രം എന്ന നാളു കേൾക്കുമ്പോൾ തന്നെ പലരും ചിന്തിക്കും ഇവർ കൂർമ്മ ബുദ്ധിക്കാരും ദുഷ്ട ചിന്ത ഉള്ളവരും ആണെന്ന്. എന്നാൽ ഇവരുടെ നക്ഷത്രത്തിന്റെ പല ഭാവത്തിലും ഇവരുടെ സ്വഭാവവും വ്യത്യാസപ്പെട്ടിരിക്കുന്നു. ഇത്തരത്തിൽ ഓരോ നക്ഷത്രക്കാരും അവരുടെ ദേശീയ സ്വഭാവവും കാണിക്കുന്നു എങ്കിലും മനസ്സിൽ സ്നേഹവും നന്മയും ഉള്ളവരായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *