നിങ്ങളെയും പരമശിവൻ അനുഗ്രഹിക്കുന്നുണ്ട്, ഇതിന് നിങ്ങൾ കാണുന്ന ചില ലക്ഷണങ്ങൾ.

പരമശിവൻ എന്നത് ദേവന്മാരുടെ ദേവനും സർവ ലോകത്തിന്റെയും ദേവനാണ് എന്ന് കരുതപ്പെടുന്ന ഭഗവാനാണ്. പരമശിവനോട് പ്രാർത്ഥിക്കുന്നത് ഏത് ദൈവങ്ങളോട് പ്രാർത്ഥിക്കുന്നതിനേക്കാൾ കൂടുതൽ ഫലം നൽകുന്നു എന്നും നാം വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നിങ്ങളുടെ വീടിനരികിലുള്ള ശിവക്ഷേത്രത്തിൽ നിങ്ങൾക്ക് സാധിക്കാവുന്ന ദിവസങ്ങളിൽ എല്ലാം തന്നെ പോയി പ്രാർത്ഥിക്കുന്നത് വളരെയധികം നല്ല കാര്യമാണ്.

   

പലപ്പോഴും നിങ്ങളുടെ ജീവിതത്തിലേക്ക് ഏതെങ്കിലും തരത്തിലുള്ള നന്മകളും ഭഗവാന്റെ സാന്നിധ്യം പോലുമോ ഉണ്ടാകാൻ പോകുന്നു എന്നതിന് ചില ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്. ഇത്തരത്തിൽ നിങ്ങളുടെ ജീവിതത്തിൽ ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ ഇവയെ തിരിച്ചറിയുക എന്നത് നാം പ്രധാനമായും ശ്രദ്ധിക്കണം. ഏറ്റവും ആദ്യമായി ദിവസവും ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേൽക്കുന്ന സമയത്ത് പ്രത്യേകിച്ച് തിങ്കളാഴ്ച ദിവസങ്ങളിൽ ചന്ദ്രക്കല കാണാൻ ഇടയാവുകയാണ്.

എന്നുണ്ടെങ്കിൽ ഇത് ശിവ ഭഗവാന്റെ അനുഗ്രഹമായി കണക്കാക്കുന്നു. അന്നേദിവസം നിങ്ങളുടെ ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള നല്ല കാര്യങ്ങൾ സംഭവിക്കും. രണ്ടാമതായി എവിടെയെങ്കിലും യാത്ര പോകാൻ ആയി ഒരുങ്ങി ഇറങ്ങുന്ന സമയത്ത് ഒരു വെളുത്ത കാളയെ നിങ്ങൾ കാണുകയാണെങ്കിൽ, യാത്രക്കിടയിൽ വഴിയിലാണെങ്കിലും വെളുത്ത നിറത്തിലുള്ള കാളയെ കാണുന്നത് ശിവ ഭഗവാന്റെ അനുഗ്രഹവും ജീവിതത്തിലെ ഐശ്വര്യങ്ങളുടെ കടന്നുവരലിന്റെയും സൂചനയാണ്.

മൂന്നാമതായി നിങ്ങൾ തിങ്കളാഴ്ച ദിവസങ്ങളിൽ പാമ്പിന്റെ സാന്നിധ്യം അനുഭവിക്കുകയാണ് എന്നുണ്ടെങ്കിൽ ഇത് ഐശ്വര്യമായി തന്നെ കണക്കാക്കാം. ഏറ്റവും പ്രധാനമായും ശിവ ഭഗവാൻ നമുക്ക് നൽകുന്ന സ്വപ്ന ദർശനങ്ങളാണ്. രാത്രി നിങ്ങൾ ഉറങ്ങി രാവിലെ ഉണരുന്നതിനു മുൻപായി ശിവ ഭഗവാൻ നിങ്ങളുടെ സ്വപ്നത്തിൽ വന്നുപോകുന്നു എന്നുണ്ടെങ്കിൽ, ജീവിതത്തിലെ ഐശ്വര്യങ്ങളുടെ കടന്നുവരലിനെ ഇത് സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *