നിങ്ങൾക്ക് ആമവാതം ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം. എങ്ങനെ ഇതിനെ വരുത്തിയിൽ വരുത്താം.

വാതരോഗങ്ങൾ പലതരത്തിലാണ് നമുക്കുള്ളത്. ഈ വാദ രോഗങ്ങളെ എല്ലാം നമുക്ക് പലപ്പോഴും തിരിച്ചറിയാൻ സാധിക്കാതെ വരുന്നതുകൊണ്ടാണ് ഇവ കൂടുതൽ ഗുരുതരാവസ്ഥയിലേക്ക് എത്തുന്നത്. എന്നാൽ ഇവയെ തിരിച്ചറിയുന്നത് പല ലക്ഷണങ്ങളും നമ്മുടെ ശരീരത്തിൽ പ്രകടമാകും എന്നതുകൊണ്ട് തന്നെ വളരെ എളുപ്പം മനസ്സിലാക്കാവുന്നതാണ്. ഏറ്റവും പ്രധാനമായും ഈ വാതരോഗങ്ങൾ എല്ലാം ബാധിക്കുന്നത് ശരീരത്തിലെ വലിയ ജോയിന്റുകളിൽ ആണ്.

   

അതുകൊണ്ടുതന്നെ ഇതിന്റെ വേദനകളും ശരീരത്തിന്റെ ഓരോ മടക്കുകളിലും അനക്കം തട്ടുമ്പോൾ പ്രകട ഭാഗമുണ്ട്. കാൽപാദങ്ങളിലെ ജോയിന്റുകളിലും, കാൽമുട്ടിന്റെ ജോയിന്റിലും, തുടയിടുക്കിലും, കൈമുട്ടുകളിലും, കൈവിരലുകളിലും, ഷോൾഡറിലും എന്നിങ്ങനെ ശരീരത്തിലുള്ള എല്ലാ ജോയിന്റുകളിലും ഈ വാതരോഗങ്ങൾ ബാധിക്കാം. ഈ വാതരോഗങ്ങളെല്ലാം തന്നെ നമ്മുടെ ശരീരത്തിന്റെ ആരോഗ്യസ്ഥിതി നഷ്ടപ്പെടുത്തുന്നു.

എന്നതുകൊണ്ട് തന്നെ ഇവയെ വളരെ പെട്ടെന്ന് തന്നെ ചികിത്സിച്ച് വേദം ആക്കുക നമ്മുടെ മുന്നോട്ടുള്ള ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. ഈ വാതരോഗത്തിന് നാല് ഘട്ടങ്ങളാണ് ഉള്ളത്. ആദ്യഘട്ടത്തിൽ ശരീരത്തിലെ ജോയിന്റുകൾക്കിടയിൽ രോഗ പ്രതിരോധശേഷി പ്രശ്നം കൊണ്ട് ചെറിയ സ്റ്റിഫ്നസ് അനുഭവപ്പെടാം. രണ്ടാംഘട്ടത്തിലാണ് എന്നുണ്ടെങ്കിൽ ജോയിന്റുകൾക്കിടയിലുള്ള കാർട്ടിലെജിനു പ്രശ്നം സംഭവിച്ച് ഇവിടെ നീർക്കെട്ട് ഉണ്ടാകാം.

മൂന്നാമത്തെ ഘട്ടത്തിൽ സംഭവിക്കുന്നത് ഈ ഭാഗത്തുള്ള നീർക്കെട്ട് അധികമായി കാലിനു പുറത്തേക്കും ഇതിന്റെ പ്രശ്നങ്ങൾ അനുഭവപ്പെട്ടു തുടങ്ങും ഇതുമൂലം ജോയിന്റുകൾ അതിനകത്തുള്ള മറ്റ് ഭാഗങ്ങളിലേക്ക് വളയുകയും ചെയ്യാം. നാലാമതായി എല്ലുകൾ തമ്മിൽ കൂട്ടി ഉരസി ഇവയുടെ പൊട്ടുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുന്നു. ഈ അവസ്ഥ എത്തുന്നത് വരെ കാത്തിരിക്കാതെ ചെറിയ വേദനകളിലെ ഡോക്ടറെ കണ്ട് രോഗം നിർണയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *