ബാക്കിവരുന്ന പുട്ട് കൊണ്ട് വളരെ രുചികരമായ ഒരു വിഭവം തയ്യാറാക്കാം. ഇത് ഉണ്ടാക്കിയെടുക്കാൻ അധികം സമയം ഒന്നും ആവശ്യമില്ല അതുപോലെ തന്നെ ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ തന്നെ ഇഷ്ടപ്പെടും. രാവിലെയും വൈകുന്നേരവും ഒരുപോലെ കഴിക്കാൻ ഇതു മാത്രം മതി. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക .
എണ്ണ ചൂടായതിനു ശേഷം അതിലേക്ക് ഒരു വലിയ ചെറുതായി അരിഞ്ഞത് ചേർക്കുക. എരുവിനാവശ്യമായ പച്ചമുളക് ചേർക്കുക. ശേഷം നല്ലതുപോലെ വഴറ്റിയെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ഉപ്പും ചേർത്ത് കൊടുക്കുക. സവാള വഴന്നു വന്നതിനുശേഷം അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക. അതിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടി ചേർക്കുക.
ശേഷം നന്നായി മൂപ്പിച്ചെടുക്കുക. അടുത്തതായി ഒരു പാത്രത്തിലേക്ക് രണ്ടു മുട്ട പൊട്ടിച്ച് ഉപ്പ് ചേർത്ത് കലക്കി വയ്ക്കുക. ശേഷം മുട്ട പാനിലേക്ക് ഒഴിച്ച് കൊടുക്കുക. അതിനുശേഷം നല്ലതുപോലെ ഇളക്കി നന്നായി വേവിച്ചെടുക്കുക. മുട്ട വെന്തു വരുമ്പോൾ നന്നായി ചിക്കിയെടുക്കുക.
അതിനുശേഷം ആവശ്യമെങ്കിൽ കുറച്ച് ഗ്രേവിയോട് കൂടിയ ഇറച്ചി കറി ചേർക്കുക. എല്ലുകൾ ഇല്ലാത്ത ഇറച്ചി കഷ്ണങ്ങളും ചേർക്കുക. അതിനുശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ബാക്കി വന്ന പുട്ടുപൊടിച്ച് ചേർക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. പുട്ടിലേക്ക് മസാല എല്ലാം നന്നായി ചേരുവാൻ അടച്ചുവെച്ച് വേവിക്കുക. ശേഷം പാകമാകുമ്പോൾ ഇറക്കി വയ്ക്കുക. രുചിയോടെ കഴിക്കാം.