മിക്കവാറും എല്ലാ വീടുകളിലും ഗ്യാസ് അടുപ്പുകൾ ഉണ്ടായിരിക്കും. കുറേ നാൾ ഉപയോഗിച്ച് കഴിഞ്ഞാൽ ഗ്യാസ് ബർണർ പെട്ടെന്ന് തന്നെ വൃത്തികേട് ആകാനുള്ള സാധ്യത കൂടുതലാണ്. ഇതിലൂടെ ഇന്ധനം നഷ്ടവും ഉണ്ടാകുന്നു. എന്നാൽ ഇനി ഒട്ടും പൈസ ഇല്ലാതെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് വൃത്തിയാക്കി എടുക്കാം. ഇതെങ്ങനെയാണ് വൃത്തിയാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ചില്ലുപാത്രം എടുക്കുക. അതിലേക്ക് പാത്രത്തിന്റെ പകുതിയോളം ചൂട് വെള്ളം ഒഴിക്കുക.
ശേഷം അതിലേക്ക് വൃത്തിയാക്കേണ്ട ഗ്യാസ് ബർണറുകൾ ഇട്ടുകൊടുക്കുക. ശേഷം അതിലേക്ക് അരക്കപ്പ് വിനാഗിരി ഒഴിച്ച് കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ഇട്ടുകൊടു. അടുത്തതായി നാലു ടീസ്പൂൺ ഹാർപ്പിക് ഒഴിക്കുക. അതിനുശേഷം ഒരു ടീസ്പൂൺ സിട്രിക് ആസിഡ് ഇട്ടുകൊടുക്കുക. ഇതിനുപകരമായി ഒരു ടീസ്പൂൺ നാരങ്ങാനീര് ചേർത്താലും മതി. ഇപ്പോൾ തന്നെ വെള്ളം നല്ലതുപോലെ പതഞ്ഞു പോകുന്നതായി കാണാം. ശേഷം ഒരു അരമണിക്കൂർ അതുപോലെ തന്നെ വയ്ക്കുക.
അതിനുശേഷം പുറത്തേക്ക് എടുത്ത് കുറച്ച് ഹർപ്പിക് ഉപയോഗിച്ച് ബ്രഷ് കൊണ്ട് ഉരച്ചു കൊടുക്കുക. ശേഷം ഒരു അലുമിനിയം സ്ക്രബർ ഉപയോഗിച്ച് ഉരച്ചു വൃത്തിയാക്കി എടുക്കുക. ശേഷം നല്ല വെള്ളത്തിൽ കഴുകി എടുക്കുക. തയ്യാറാക്കിയ ഈ മിശ്രിതം ഉപയോഗിച്ച് ബർണറുകൾ മാത്രമല്ല ഗ്യാസ് അടുപ്പിന്റെ വൃത്തികേട് ആയിരിക്കുന്ന എല്ലാ ഭാഗവും ഈ മിശ്രിതം ഒഴിച്ച് ഒരു ബ്രെഷ് ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്.
അതിനുശേഷം ഒരു ഉണങ്ങിയ തുണികൊണ്ട് തുടച്ചെടുക്കുക. ഇനി ആരും തന്നെ ബർണറുകൾ വൃത്തിയാക്കാൻ ഒരുപാട് പൈസ ചെലവാക്കേണ്ട പുതിയ ബർണർ മാറ്റി വാങ്ങുകയോ ചെയ്യേണ്ട. ഈ രീതിയിൽ വളരെ എളുപ്പത്തിൽ തന്നെ ബർണറുകൾ വൃത്തിയാക്കി എടുക്കാം. ഇതുപോലെ വൃത്തിയാക്കുകയാണെങ്കിൽ ഇന്ധന നഷ്ടം ഇല്ലാതാക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.