ബ്രേക്ക് ഫാസ്റ്റിൽ ഇനി ഒരു വെറൈറ്റി പിടിച്ചാലോ. സേമിയ ഇതുപോലെ ഉണ്ടാക്കിയാൽ ഇനി വയറു നിറയ്ക്കാൻ വളരെ എളുപ്പമാണ്. | Easy Breakfast Recipe

രാവിലെ വ്യത്യസ്തമായ വിഭവങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും ഓരോ വീട്ടമ്മമാരും. വിഭവങ്ങളിൽ ഉണ്ടാക്കുന്ന വ്യത്യസ്തത ഓരോ വീട്ടമ്മമാർക്കും വലിയ സന്തോഷവും നൽകുന്നു. ഇനി വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കപ്പ് സേമിയ ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നന്നായി വേവിച്ചെടുക്കുക. അതിനുശേഷം വെള്ളം എല്ലാം കളഞ്ഞു മാറ്റിവയ്ക്കുക.

അടുത്തതായി ഒരു പാത്രം എടുത്ത് അതിലേക്ക് രണ്ടു മുട്ട പൊട്ടിച്ചൊഴിക്കുക. അതിനുശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക ഒരു ടീസ്പൂൺ പാലോ വെള്ളമോ ചേർത്ത് കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് എരുവിന് ആവശ്യമായ പച്ചമുളക് ചേർത്ത് നന്നായി വഴറ്റി എടുക്കുക. വഴന്നു വന്നതിനുശേഷം മുട്ടയിലേക്ക് ചേർത്തു കൊടുക്കുക.

വിശേഷം ഒരു ടീസ്പൂൺ മൈദ പൊടിയും മുട്ടയിലേക്ക് ചേർത്തുകൊടുത് ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് ഒരു ചെറിയ തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ആവശ്യമെങ്കിൽ കറിവേപ്പിലയും അല്ലെങ്കിൽ മല്ലിയിലയോ ചെറിയ കഷണങ്ങളാക്കി മുറിച്ചത് ചേർത്തു കൊടുക്കുക. അതിനുശേഷം വേവിച്ചു വച്ചിരിക്കുന്ന സേമിയയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.

അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ തേച്ചു കൊടുക്കുക. ശേഷം അതിലേക്ക് തയ്യാറാക്കി വെച്ച സേമിയയുടെ മിക്സ് ഒഴിച്ചു കൊടുക്കുക. അടച്ചുവെച്ച് വേവിക്കുക. ഒരു ഭാഗം മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. ശേഷം രണ്ട് ഭാഗവും നന്നായിട്ട് തന്നെ മൊരിയിച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ബാക്കിയെല്ലാമാവും ഈ രീതിയിൽ തയ്യാറാക്കി എടുക്കുക. ഇനി എല്ലാവരും ഇതുപോലെ ഒരു ബ്രേക്ഫാസ്റ്റ് തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.