പാറ്റയും പല്ലിയും വീട്ടിൽ ഒരുപാട് ശല്യം ചെയ്യുന്നുണ്ടോ. ഈ രണ്ടു സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് അവയെ തുരത്താം. | Removing Insects From Home

വീട് എത്രത്തോളം വൃത്തിയാക്കി വച്ചാലും ആ വൃത്തിയാക്കിയത് എല്ലാം ഇല്ലാതാക്കാൻ വീട്ടിലേക്ക് ക്ഷണിക്കപ്പെടാതെ വന്ന രണ്ട് അതിഥികൾ ആണ് പാറ്റയും പല്ലിയും. പാറ്റയും പല്ലിയും ഉണ്ടെങ്കിൽ വീട്ടിലെ പല വസ്തുക്കളും വൃത്തികേടായി പോകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഇനി അവയുടെ ശല്യത്തെ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാം.

അതിനായി വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ഈ രണ്ട് സാധനങ്ങൾ മാത്രം മതി. സാനിറ്റൈസറും സോപ്പുപൊടിയും. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ സാനിറ്റൈസർ ഒഴിക്കുക. അതിലേക്ക് ഒരു ടീസ്പൂൺ സോപ്പുപൊടി ഇട്ടു നല്ലതുപോലെ ഇളക്കിയോജിപ്പിക്കുക. ശേഷം അതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിക്കുക. ശേഷം ആ വെള്ളത്തിൽ സോപ്പുപൊടി നന്നായി അലിയിച്ചെടുക്കുക.

അതിനുശേഷം ഒരു സ്പ്രേ കുപ്പിയിൽ തയ്യാറാക്കിയ ഈ മിശ്രിതം ഒഴിച്ചു കൊടുക്കുക. അതിനുശേഷം വീട്ടിൽ പാറ്റയും പല്ലിയും വരുന്ന സ്ഥലങ്ങളിൽ എല്ലാം തന്നെ സ്പ്രേ ചെയ്തു കൊടുക്കുക. ഇതുപോലെ ചെയ്യുകയാണെങ്കിൽ വീട്ടിൽ പാറ്റയും പല്ലിയും വരുന്നത് തടയാം.

ഈ ലായിനി ആരോഗ്യത്തിന് യാതൊരു തരത്തിലുള്ള ദോഷവും ചെയ്യുകയില്ല. ഇവയെ ഓടിക്കാൻ വിപണിയിൽ ധാരാളം വിഷ മരുന്നുകൾ ലഭ്യമാണ് അവയെല്ലാം തന്നെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുകയും ചെയ്യുന്നു. ഇനി അത്തരം സന്ദർഭങ്ങൾ ഇല്ലാതാക്കി ഇതുപോലെ ചെയ്തു നോക്കുക. എല്ലാവരും ഇതുപോലെ ഒരു മരുന്ന് ഇന്ന് തന്നെ ഉണ്ടാക്കി വെക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.