തക്കാളി 6 മാസം വരെ കേടുവരാതെ സൂക്ഷിക്കാം. വീട്ടമ്മമാർ തീർച്ചയായും ഇത് അറിഞ്ഞിരിക്കുക. | Keep Tomato Fresh

പച്ചക്കറികളിൽ രണ്ടു ദിവസത്തിൽ കൂടുതൽ പുറത്തു സൂക്ഷിച്ചുവയ്ക്കാൻ സാധിക്കാത്ത പച്ചക്കറിയാണ് തക്കാളി. എന്നാൽ ഈ മാർഗം ഉപയോഗിച് കുറച്ച് അധികം നാളത്തേക്ക് തക്കാളി കേടുവരാതെ തന്നെ സൂക്ഷിക്കാം. എല്ലാ വീട്ടമ്മമാരും തീർച്ചയായും ഇതറിഞ്ഞിരിക്കുക. ആദ്യം തന്നെ ഒരു പാത്രത്തിൽ വിനാഗിരി ഒഴിച്ച് ആവശ്യത്തിന് വെള്ളവും ചേർത്ത് വാങ്ങുന്ന തക്കാളിയെല്ലാം അഞ്ചു മിനിറ്റ് മുക്കി വയ്ക്കുക.

അതിനുശേഷം ഉണങ്ങിയ തുണികൊണ്ട് അതിലെ വെള്ളം എല്ലാം തുടച്ചുമാറ്റുക. അതിനുശേഷം തക്കാളിയുടെ ഞെട്ടു ഭാഗം മുറിച്ചു മാറ്റുക അതുപോലെ തക്കാളിയുടെ അടിവശത്ത് രണ്ടായി കീറുക. അതിനുശേഷം ഒരു പ്ലാസ്റ്റിക് പാത്രത്തിൽ കമിഴ്ത്തിവെച്ച് ഫ്രീസറിൽ സൂക്ഷിക്കുക. ആവശ്യാനുസരണം എടുത്ത് തണവാറിയത്തിനു ശേഷം ഉപയോഗിക്കാവുന്നതാണ്.

അടുത്ത വഴി തക്കാളി നാലായി മുറിച് ഒരു പ്ലാസ്റ്റിക് പാത്രത്തിലിട്ട് ഫ്രീസറിൽ വയ്ക്കുക. അതുപോലെ തന്നെ വാങ്ങുമ്പോൾ കേടുവരുന്ന തക്കാളികൾ ചെറുതായി മുറിച്ച് ഒരു പാത്രത്തിൽ ഇട്ട് ചൂടാക്കി എടുക്കുക. അതിനുശേഷം ചൂട് മാറിയാൽ മിക്സിയിൽ അരച്ച് ചില്ലു പാത്രത്തിലൊഴിച്ച് ഫ്രിഡ്ജിൽ വച്ച് സൂക്ഷിക്കുക.

അതുപോലെതന്നെ ഈ രീതിയിൽ അരച്ചെടുത്ത തക്കാളി ഐസ് ക്യൂബ് കളിൽ ഒഴിച്ച് ഫ്രീസറിൽ വെച്ച് സൂക്ഷിക്കാവുന്നതാണ്. ആവശ്യാനുസരണം പുറത്തെടുത്ത് ഉപയോഗിക്കുക. ഈ മാർഗ്ഗങ്ങൾ ഉപയോഗിച്ച് തക്കാളിയെ ആറു മാസം വരെ കേടുകൂടാതെ തന്നെ സൂക്ഷിച്ചു വെക്കാൻ സാധിക്കും. ഇനി വീട്ടമ്മമാർക്ക് തക്കാളി പെട്ടെന്ന് കേടാകുന്നു എന്ന ചിന്ത വേണ്ട. ഈ മാർഗങ്ങൾ ഓരോന്നും ഇന്നു തന്നെ പരീക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.