ചെറുപയർ കഴിക്കാൻ മടി ഉള്ള കുട്ടികളെ അത് കഴിപ്പിക്കാൻ ആയി വീട്ടമ്മമാർ കഷ്ടപ്പെടുന്നുണ്ടോ. അവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ചെറുപയർ ഇതുപോലെ ഉണ്ടാക്കി കൊടുത്താൽ ഒരു മടിയും കൂടാതെ കുട്ടികൾ കഴിക്കും. ഇത് തയ്യാറാക്കാൻ അരകപ്പ് ചെറുപയർ എടുത്ത് കഴുകി വൃത്തിയാക്കി കുക്കറിൽ ഇടുക. ഇതിലേക്ക് അര ടീസ്പൂൺ ഉപ്പ്, അര ടീസ്പൂൺ നെയ്യ്, ഒന്നര കപ്പ് വെള്ളം ചേർത്ത് കൊടുത്ത് വേവിക്കാൻ വെക്കുക.
ശേഷം മറ്റൊരു പത്രത്തിൽ രണ്ട് ടീസ്പൂൺ എണ്ണയൊഴിച്ച് ചൂടാക്കുക. അതിലേക്ക് അര സ്പൂൺ കടുക് ചേർത്ത് പൊട്ടിച്ചെടുക്കുക. അതിലേക്ക് അരസ്പൂൺ ചെറിയ ജീരകം ചേർത്ത് കൊടുക്കുക. ഒരു സ്പൂൺ വെളുത്തുള്ളി അരിഞ്ഞത്, ഒരു സ്പൂൺ ഇഞ്ചി അരിഞ്ഞത്, ആവശ്യത്തിനു കറിവേപ്പില ചേർത്തിളക്കി വരുമ്പോൾ രണ്ട് പച്ചമുളക്, അര കപ്പ് സവാള അരിഞ്ഞത് ചേർത്ത് വഴറ്റിയെടുക്കുക.
ശേഷം കാൽ കപ്പ് തക്കാളി, ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കിക്കൊടുക്കുക. ശേഷം അടച്ചുവെച്ച് വേവിക്കുക. തക്കാളി നല്ലതുപോലെ വെന്തു വന്നതിനുശേഷം ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് നന്നായി വഴറ്റിയെടുക്കുക. പൊടികളുടെ പച്ചമണം എല്ലാം മാറിയതിനുശേഷം വേവിച്ചുവെച്ച ചെറുപയർ ഇട്ട് കൊടുക്കുക.
ഇതിലേക്ക് അര കപ്പ് വെള്ളം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു കപ്പ് വെള്ളവും ചേർത്ത് 5 മിനിറ്റ് അടച്ച് വെച്ച് വേവിക്കുക. നന്നായി തിളച്ച് വന്നതിനുശേഷം അതിലേക്ക് കാൽ ടീസ്പൂൺ ഗരം മസാലയും ആവശ്യത്തിന് മല്ലിയിലയും ചേർത്ത് ഇളക്കിയോജിപ്പിക്കുക. ശേഷം പാത്രം ഇറക്കി വെക്കാം. എളുപ്പത്തിൽ തന്നെ കുട്ടികൾക്കെല്ലാം ഇഷ്ടപ്പെടുന്ന രീതിയിൽ ചെറുപയർ കറി തയ്യാറാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.