ഭാരതത്തിൽ ആയുർവേദ ചികിത്സകൾ നിലനിൽക്കുന്നത് പ്രാചീനകാലം മുതലേ ഉള്ളതാണ്. ഈ രീതിയിൽ തന്നെ പേർഷ്യൻ നാടുകളിൽ നിലനിന്നിരുന്ന ഒരു ചികിത്സാരീതിയാണ് യൂനാനി ചികിത്സ. ഓരോ നാടുകളിലും ഓരോ ചികിത്സാ രീതികൾ ഉണ്ട് ഇത് അവരുടെ പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും ചെയ്ത് ഫലം കാണുന്നതിനെയും ഭാഗമായിട്ടാണ് കൂടുതലും ശക്തി പ്രാപിക്കുന്നത്. യൂനാനി ചികിത്സകൾ ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ളവ തന്നെയാണ്.
എന്നാൽ പലരും ഇതുകൊണ്ട് സൈഡ് എഫക്ട് ഉണ്ടായിട്ടുള്ള ആളുകളെ മാത്രം കണ്ടെത്തി ഇത് പ്രശ്നങ്ങളുള്ള ചികിത്സാരീതിയാണ് എന്ന് വരുത്തി തീർക്കുന്ന സാഹചര്യങ്ങളാണ് നാം കാണുന്നത്. പ്രധാനമായും ചികിത്സയിൽ കഫം, രക്തം, പിത്തരസങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള ചികിത്സാ രീതികളാണ് ചെയ്യുന്നത്. ഒരു ശരീരത്തിൽ രോഗങ്ങൾ ഉണ്ടാകാനുള്ള പ്രധാനപ്പെട്ട മൂന്ന് കാരണങ്ങളായാണ് ഈ കഫം രക്തം പിത്തരസങ്ങൾ എന്നിവയെ യൂനായി ചികിത്സകൾ വിവരിക്കുന്നത്.
ഈ മൂന്നു കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അവരുടെ ചികിത്സ രീതികൾ എല്ലാം തുടരുന്നത്. ആയുർവേദ ചികിത്സകളിലെ പല കാര്യങ്ങളും യൂനാനി ചികിത്സയിൽ നിന്നും കടമെടുത്തിട്ടുള്ളതാണ്. അതുപോലെ തന്നെയാണ് തിരിച്ചും യൂനാനി ചികിത്സയിലെ പല കാര്യങ്ങളും നമ്മുടെ ആയുർവേദത്തിൽ നിന്നും കടമെടുത്തവയാണ്. ഇന്ന് നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന മസാജ് ട്രീറ്റ്മെന്റുകളും ആവി കുളി എന്ന രീതിയുമെല്ലാം യൂനാനി ചികിത്സയിൽ നിന്നുമാണ് ഉടലെടുത്തത്.
ഇന്ന് ഒരുപാട് യൂനാനി ചികിത്സ മെഡിക്കൽ കോളേജുകൾ നിലവിലുണ്ട്. മറ്റ് ഏത് ചികിത്സാരീതിയിലും ആളുകൾക്ക് സൈഡ് എഫക്ടുകൾ ഉണ്ടാകാറുണ്ട് എന്നതുപോലെ തന്നെ ഇതിലും സൈഡ് എഫക്ടുകൾ ഉണ്ടാകാം എന്നാൽ ചിലരെ മാത്രം നമ്മൾ തിരിച്ചറിയുന്നു എന്നതുകൊണ്ട്, ഗുണം ലഭിച്ചവരെ അറിയാതെ പോകുന്നത് കൊണ്ടും, പലപ്പോഴും ഈ ചികിത്സാരീതിയെ ആളുകൾ തള്ളിപ്പറയുന്നു. യൂനാനി ചികിത്സകളെ പൂർണ്ണമായും തള്ളി പറയാൻ ആകില്ല എന്നാണ് മനസ്സിലാക്കേണ്ടത്.