മൂത്രശയ സംബന്ധമായ ഇൻഫെക്ഷനുകൾ ഇന്ന് ഒരുപാട് ആളുകൾക്ക് കാണുന്നുണ്ട്. പ്രധാനമായും ശരീരത്തിൽ കൃത്യമായ അളവിൽ ജലാംശം ഇല്ലാതെ വരുമ്പോഴാണ് ഇത്തരത്തിലുള്ള ഇൻഫെക്ഷനുകൾ വളരെ പെട്ടെന്ന് നമ്മെ ബാധിക്കുന്നത്. ശരീരത്തിന് എപ്പോഴും ഒരു ഹൈഡ്രേഷൻ ആവശ്യമാണ്. ഈ ഹൈഡ്രേഷൻ ഇല്ലാതെ വരുന്ന സമയത്ത് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും അനുഭവപ്പെടും. കൂട്ടത്തിൽ ഏറ്റവും ക്രിട്ടിക്കൽ ആയ ഒരു അവസ്ഥയാണ് മൂത്രാശയെ സംബന്ധമായ ഇൻഫെക്ഷനുകൾ.
അതുപോലെതന്നെ ഈ ഭാഗത്ത് ഉണ്ടാകുന്ന ചില ബാക്ടീരിയകളുടെ പ്രവർത്തനം മൂലവും ഇത്തരത്തിലുള്ള യൂറിനറി ട്രാക്ക് ഇൻഫെക്ഷനുകൾ ഉണ്ടാകാം. മൂത്ര ആശയത്തിന്റെ മുഖത്ത് മൂത്രനാളിക്ക് ഉള്ളിലോ ഈ ബാക്ടീരിയകൾ പ്രവേശിക്കുമ്പോൾ ഇത് അവിടെ ഇൻഫെക്ഷനുകൾ ഉണ്ടാക്കി, മൂത്രപ്പഴുപ്പ്, മൂത്രത്തിൽ രക്തത്തിന്റെ അംശം, മൂത്രമൊഴിക്കുമ്പോൾ വേദന എന്നിവയെല്ലാം അനുഭവപ്പെടും. നിങ്ങളുടെ ശരീരത്തിൽ ഇത്തരത്തിലുള്ള യൂറിനറി സംബന്ധമായ ഇൻഫെക്ഷനുകൾ ഉണ്ടാകുന്നുണ്ടെങ്കിൽ തീർച്ചയായും .
ഒരു ദിവസം ആവശ്യമായ അളവിലുള്ള വെള്ളം കുടിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അതുപോലെതന്നെ ഭക്ഷണത്തിൽ നിന്നും സ്ഥിരമായി ഉപയോഗിക്കുന്ന അളവിലുള്ള പഞ്ചസാര നേർപകുതിയായി കുറയ്ക്കാണെങ്കിലും ശ്രമിക്കുക. അനാവശ്യമായുള്ള ആന്റിബയോട്ടികളുടെ ഉപയോഗം കുറക്കുകയാണ് നല്ലത്. കാരണം മിക്ക സാഹചര്യത്തിലും ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ ആണ് ആളുകൾക്ക് യൂറിനറി ഇൻഫെക്ഷനുകൾ വരാറുള്ളത്.
ഇത്തരത്തിലുള്ള ഇൻഫെക്ഷനുകൾക്ക് ഉണ്ടാകുമ്പോൾ ഞെരിഞ്ഞീലെ തിളപ്പിച്ച വെള്ളം ദിവസവും ഒന്നോ രണ്ടോ ലിറ്റർ അല്പാല്പമായി ദിവസം അവസാനിക്കുമ്പോഴേക്കും കുടിച്ചു തീർക്കുക. ഇതുതന്നെ ബാർലി തിളപ്പിച്ചും നിങ്ങൾക്ക് ഉപയോഗിക്കാം. തഴുതാമ ചെടിയുടെ ഇലകൾ വെള്ളത്തിൽ തിളപ്പിച്ച ദിവസത്തിന്റെ പല സമയങ്ങളിൽ ആയി കുറേശ്ശെ കുറിച്ച് തീർക്കാം.