സർവ്വദേവന്മാരുടെയും സർവ്വലോകത്തിന്റെയും ദേവനായി കരുതപ്പെടുന്നത് പരമശിവനെയാണ്. ഇത്തരത്തിൽ പരമശിവനെ പ്രസാദിപ്പിക്കുന്നതിന് വേണ്ടി നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിൽ പല വഴിപാടുകളും ചെയ്യാനാകും. പ്രത്യേകമായി ഇന്നത്തെ ദിവസം എന്ന് പറയുന്നത് കർക്കിടകത്തിലെ ആദ്യ പ്രദോഷ ദിനമാണ്. ഈ പ്രദോഷ ദിവസങ്ങളിൽ പരമശിവനെ കൂടുതൽ ധ്യാനിക്കുന്നതും പ്രാർത്ഥിക്കുന്നതും നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹങ്ങളെ പോലും സാധിച്ചു കിട്ടാൻ സഹായിക്കും.
പ്രത്യേകമായി ഈ പ്രദോഷ ദിവസം ശിവക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക എന്നത് തന്നെയാണ് വലിയ കാര്യം. നിങ്ങൾ ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളും ദുരിതങ്ങളോ ഉണ്ടെങ്കിൽ തീർച്ചയായും 21 ദിവസം ശിവക്ഷേത്രത്തിൽ പിൻവിളക്ക് വഴിപാടുകൾ ചെയ്യാം. പരമശിവനെ ധ്യാനിക്കുകയും ഒപ്പം ശിവനെ ഏറ്റവും പ്രിയപ്പെട്ട എരിക്കിൻ പൂക്കൾ കൊണ്ടുള്ള മാല സമർപ്പിക്കുകയും ചെയ്യാം. ക്ഷേത്രത്തിൽ പോയി സമർപ്പിക്കാനോ പ്രാർത്ഥിക്കാനോ സാധിക്കാത്ത സാഹചര്യമാണ് .
നിങ്ങൾക്ക് എങ്കിൽ നിങ്ങളുടെ വീട്ടിലെ പൂജാമുറിയിൽ ശിവ ചിത്രത്തിലോ വിഗ്രഹത്തിലോ ഇത്തരത്തിൽ മാല സമർപ്പിച്ച് പ്രാർത്ഥിക്കാം. അന്നേദിവസം തന്നെ വ്രതം എടുക്കുന്നതും വളരെയധികം ഐശ്വര്യങ്ങൾ കൊണ്ടുവരും. ഈ പ്രദോഷ ദിവസത്തിൽ ശിവക്ഷേത്രത്തിലേക്ക് പോകുമ്പോൾ ശിവനെ ഒരു കരിക്ക് വഴിപാടായി സമർപ്പിക്കാം. ഓം നമശിവായ മന്ത്രം ദിവസത്തിൽ 108 തവണയെങ്കിലും നിങ്ങൾക്ക് പ്രാർത്ഥിക്കാൻ ആയാൽ വലിയ അനുഗ്രഹങ്ങളാണ് ലഭിക്കാൻ പോകുന്നത്.
അന്നേദിവസം പൂജാമുറിയിൽ ഉള്ള ശിവ ദേവന്റെ ചിത്രത്തിൽ വെളുത്ത പൂക്കൾ സമർപ്പിച്ച് പ്രാർത്ഥിക്കാം. ഈ പ്രദോഷദിവസം വീട്ടിലേക്ക് ശിവ ദേവനോ കുടുംബസമേതം ഉള്ള ചിത്രമോ, തേന്, കരിക്ക് എന്നിങ്ങനെയുള്ളവ വാങ്ങിക്കൊണ്ടു വരുന്നത് ഒരുപാട് ഐശ്വര്യങ്ങൾ നിങ്ങളുടെ ഗൃഹത്തിൽ വന്ന നിറയാൻ. ഈ പ്രദോഷ ദിവസം നിങ്ങളും അനുഗ്രഹങ്ങൾ കൊണ്ട് നിറയട്ടെ.