നല്ല തക്കാളി ഇട്ട കുറുകിയ മീൻ കറി ഉണ്ടാക്കിയാലോ. ഈ മീൻ കറി എല്ലാവർക്കും ഇഷ്ടപ്പെടും. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു മൺ പാത്രം ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് കാൽടീസ്പൂൺ ഉലുവ ചേർത്ത് ചൂടാക്കുക. അതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് അഞ്ച് വെളുത്തുള്ളി ചെറുതായരിഞ്ഞത്, ഒരു വലിയ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റിയെടുക്കുക.
വഴന്നു വന്നതിനുശേഷം അതിലേക്ക് അര ടീസ്പൂൺമഞ്ഞൾപ്പൊടി, ഒന്നര ടീസ്പൂൺ മല്ലിപ്പൊടി, എരുവിന് ആവശ്യമായ മുളകുപൊടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക. അതിനുശേഷം 4 തക്കാളി ചെറുതായി അരിഞ്ഞത് ഇട്ടു കൊടുക്കുക ശേഷം അടച്ചുവെച്ച് തക്കാളി വേവിച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കുക.
തക്കാളി വെന്തു വന്നതിനുശേഷം കറിക്ക് ആവശ്യമായ വെള്ളം ചേർത്ത് കൊടുക്കുക. ചൂടുവെള്ളം തന്നെ ചേർത്തു കൊടുക്കുക. കറി നല്ലതുപോലെ തിളപ്പിച്ചെടുക്കുക. കറി നന്നായി തിളച്ചതിനുശേഷം വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ ഇട്ട് കൊടുക്കുക. ശേഷം മീൻ നല്ലതുപോലെ വേവിച്ച് എടുക്കുക.
അതിനുശേഷം കറി നല്ലതുപോലെ കുറുകി എണ്ണ എല്ലാം തെളിഞ്ഞു വന്നതിനുശേഷം അതിലേക്ക് ആവശ്യത്തിനു കറിവേപ്പില ചേർത്ത് കൊടുക്കുക. കൂടാതെ മൂന്ന് ചെറിയ ഉള്ളി ചതച്ചത് ഇട്ട് കൊടുക്കുക. ഒരു ടീസ്പൂൺ പച്ചവെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം ഇറക്കി വെക്കാം. കുറച്ചു സമയം അടച്ചുവയ്ക്കുക. അതിനുശേഷം ഉപയോഗിക്കാവുന്നതാണ്. എല്ലാവരും എന്നു തന്നെ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.