പ്രമേഹരോഗികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത് പ്രമേഹം നോർമൽ ആയാലും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

ഇന്ന് ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ളത് മലയാളികളുടെ ഇടയിലാണ്. ദിനംപ്രതി ഇതിൻറെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മാറിയ ജീവിതശൈലിയും ഭക്ഷണക്രമങ്ങളും ആണ് ഇതിനെല്ലാം പ്രധാന കാരണം. തിരക്കുപിടിച്ച ജോലിക്ക് പോകുന്നതിനിടയിൽ രാവിലത്തെ ഭക്ഷണം കഴിക്കാൻ വിട്ടു പോകുന്നവരാണ് ഏറെപ്പേരും. തന്മൂലം ഉച്ച ആകുമ്പോഴേക്കും കിട്ടിയ ഭക്ഷണങ്ങൾ വയറു നിറച്ച് കഴിക്കാൻ ഇടയാകുന്നു. അത് മാത്രമല്ല തീർത്തും ആരോഗ്യകരമല്ലാത്ത രീതിയിൽ മധുര പലഹാരങ്ങൾ, എണ്ണപ്പലഹാരങ്ങൾ എന്നിവ ധാരാളമായി കഴിക്കുന്നതും അമിതവണ്ണത്തിന് ഇടയാക്കുന്നു.

ഇത് ജീവിതശൈലീരോഗങ്ങൾക്ക് വഴിവെക്കുന്നു. പ്രമേഹം, കൊളസ്ട്രോൾ, ഹൃദ്രോഗം, തൈറോയ്ഡ് എന്നിവയാണ് ജീവിതശൈലി രോഗങ്ങൾ. ഒരിക്കൽ ഇത്തരം രോഗങ്ങൾ ശരീരത്തിൽ അകപ്പെട്ടാൽ പിന്നീടൊരിക്കലും ഒരു മരുന്നിനോ സർജറിക്കോ ഇത്തരം രോഗങ്ങൾ സുഖപ്പെടുത്താൻ കഴിയുകയില്ല. ഇത്തരം രോഗങ്ങൾ മരുന്നിലൂടെ നിയന്ത്രിക്കാം എന്ന തോന്നൽ ഓരോരുത്തരെയും കൂടുതൽ അപകടങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നു. പ്രമേഹരോഗികൾ മരുന്നിലൂടെ രോഗം നിയന്ത്രിച്ചു നിർത്തിയാലും മറ്റു പല പ്രശ്നങ്ങളും അവരിൽ കണ്ടുവരാറുണ്ട്.

രക്ത പരിശോധന നടത്തുന്ന സമയത്ത് ഷുഗർ നോർമൽ ആയിരിക്കും. എന്നിരുന്നാലും ഒരു ദിവസത്തെ ഷുഗറിൻറെ നില കേറി ഇറങ്ങിയും ആയിരിക്കും ഉള്ളത്. ഇത് ശരീരത്തിൻറെ മറ്റ് പല ഭാഗങ്ങൾക്കും ദോഷം ചെയ്യും. ഈ രോഗം തുടങ്ങി 10 വർഷം കഴിയുമ്പോഴേക്കും കാലുകളിലേക്ക് ഉള്ള രക്തയോട്ടം കുറയുകയും സ്പർശനശേഷി നഷ്ടപ്പെടുകയും ചെയ്തു തുടങ്ങിയിട്ടുണ്ടാകും. ഇതു മുറിവുകൾ ഉണ്ടാകുമ്പോൾ അറിയാത്ത അവസ്ഥയും ഉണ്ടാകുന്നു.

മരുന്നും ഭക്ഷണവും നിയന്ത്രിച്ച് നിർത്തുക എന്നതു മാത്രമല്ല ശ്രദ്ധിക്കേണ്ടത്. പ്രമേഹരോഗികൾ നിർബന്ധമായും വ്യായാമങ്ങൾ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.