ചിലന്തിയെ ഓടിച്ച് കഷ്ടപ്പെട്ടെങ്കിൽ നിങ്ങൾ ഇത് കേൾക്കൂ

നമ്മുടെയെല്ലാം വീടുകളിൽ പലപ്പോഴും ചുമരിന്റെ പല മൂലകളിൽ ആയി മാറാല കെട്ടിക്കിടക്കുന്ന അവസ്ഥ കാണാറുണ്ട്. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ മാറാല ഉണ്ടാകുന്ന അവസ്ഥ ഉണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ഇതിനെ ഒരു പരിഹാരം ചെയ്യേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ചും ഇങ്ങനെ മാറാല കെട്ടിക്കിടക്കുന്ന സമയങ്ങളിൽ തൂത്ത് കളയുന്നതിനോടൊപ്പം തന്നെ അവിടെ നിന്നും എട്ടുകാലിയെ കൂടി ഒഴിവാക്കേണ്ടത് ഒരു ആവശ്യമാണ്.

   

കാരണം ഇത്രയും നാൾ നിങ്ങൾ ഇത് ഇല്ലാതാക്കാൻ ശ്രമിച്ചാൽ പോലും എട്ടുകാലികളുടെ സാന്നിധ്യം ഉണ്ട് എങ്കിൽ ഉറപ്പായും ഈ മാറാല വീണ്ടും അവിടെ ഉണ്ടാകുന്നു. അതുകൊണ്ട് പരമാവധിയും നിങ്ങളുടെ വീടിനകത്തു നിന്നും ചിലന്തിയുടെ സാന്നിധ്യം ഇല്ലാതാക്കാൻ ശ്രമിക്കുക. ഇതിനായി ചിലന്തിയെ അടിച്ചു കൊല്ലുക എന്നതിനേക്കാൾ ഉപരിയായി നിങ്ങൾ നിസ്സാരമായി ഇങ്ങനെ മാത്രം ചെയ്താൽ മതി.

ആദ്യമേ ചിലന്തിയെ നശിപ്പിക്കാനായി ഒരു ലിക്വിഡ് തയ്യാറാക്കാം. ഇതിനായി ഒരു ഗ്ലാസ് വെള്ളത്തിലേക്ക് മൂന്നോ നാലോ വിനാഗിരി ഒഴിച്ച് എട്ടുകാലി വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ ഒഴിച്ചുകൊടുക്കാം. തുളസിയില നേരിട്ട് വെള്ളത്തിൽ ചാലിച്ച് ചിലന്തികൾ ഉണ്ടാകാനുള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കുന്നതും ഗുണപ്രദമാണ്.

ചെറുനാരങ്ങ മുസംബി ഓറഞ്ച് പോലുള്ളവ വയ്ക്കുന്നത് ഇവയുടെ തൊലി സൂക്ഷിക്കുന്നത് ചിലന്തിയെ ഒഴിവാക്കാൻ സഹായിക്കുന്നു. ഇത്തരത്തിലുള്ള എളുപ്പ മാർഗങ്ങളിലൂടെ ഇനി നിങ്ങൾക്കും വളരെ എളുപ്പത്തിൽ ചിലന്തികളെ വീട്ടിൽ നിന്നും ഇല്ലാതാക്കാൻ സാധിക്കുന്നു. ഈ ഒരു മാർഗ്ഗം നിങ്ങളും ഒന്ന് നിങ്ങളുടെ വീട്ടിൽ പരീക്ഷിച്ചു നോക്കിയോ. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.