ചുക്കിച്ചുളിഞ്ഞ കൈകൾ ആണോ നിങ്ങളുടേത്? കൈകൾ മിനുസമുള്ളത് ആകാനും യുവത്വം നിലനിർത്താനും ഇപ്രകാരം ഒന്ന് ചെയ്താൽ മതി.

എല്ലാവർക്കും നല്ല സുന്ദരമായ ചർമം വേണമെന്ന് ആഗ്രഹമുള്ളവരാണ്. അങ്ങനെയുള്ളവരെ കാണാനാണ് ഭംഗി കൂടുതലും. അതിനു വേണ്ടിയുള്ള തീവ്ര പരിശ്രമങ്ങളാണ് ഇന്ന് ഓരോരുത്തരും നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ വേണ്ടത്ര ഫലം ലഭിക്കാത്തത് ഓരോരുത്തരിലും വലിയ മാനസിക പ്രയാസങ്ങൾ ആണ് ഉണ്ടാക്കുന്നത്. ചർമത്തിൽ ചുളിവുകൾ കൂടുന്തോറും പ്രായം കൂടുതലായി തോന്നിക്കും. ഇതാണ് എല്ലാവരുടെയും പ്രധാന പ്രശ്നം. ഇന്ന് സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടുവരുന്ന പ്രശ്നമാണ് കൈകളിലും കാലുകളിലും ചർമ്മം ചുളിയുന്നത്. മാത്രമല്ല ചർമ്മം വരണ്ടത് ആയും കാണപ്പെടുന്നുണ്ട്.

മുഖചർമ്മം സംരക്ഷിക്കുന്നതുപോലെ തന്നെ നല്ല പ്രാധാന്യം കൊടുക്കേണ്ടതാണ് കൈകൾക്കും കാലുകൾക്കും. മിക്ക ആളുകളും വിട്ടുപോകുന്ന കാര്യമാണ് കൈകളുടെയും കാലുകളുടെയും സംരക്ഷണം. കൂടുതലും മഞ്ഞുകാലവും വേനൽക്കാലവും ആകുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതൽ ആകുന്നത്. തന്മൂലം കൈകൾക്ക് വലിച്ചിലും മൃദുത്വം നഷ്ടപ്പെടുന്നതായും അനുഭവപ്പെടുന്നു. കൈകൾ കാണുമ്പോൾ തന്നെ ഓരോരുത്തരിലും മടുപ്പുളവാക്കുന്നു. കൈകൾ ചുളുങ്ങി ഇരിക്കുന്നതുകൊണ്ട് കൈകളിലെ ഞരമ്പുകളും എല്ലുകളും പുറത്തേക്ക് കാണപ്പെടുന്നു.

ഇത് കൈകളുടെ ഭംഗി നഷ്ടപ്പെടുത്തുന്നു. വേണ്ടത്ര പരിചരണം കൊടുക്കുമ്പോൾ ഇതിൽ ഒരു മാറ്റം ഉണ്ടാകും. കൈകൾ കുറച്ചു നേരം ചൂടുവെള്ളത്തിൽ മുക്കി വച്ചതിനു ശേഷം നല്ല സ്ക്രബർ കൈകളിൽ ഇടുന്നത് നല്ലപോലെ ഗുണം ചെയ്യും. മൃതകോശങ്ങളെ നീക്കാൻ സ്ക്രബ്ബർ ചെയ്യുന്നതുവഴി സാധിക്കും. ഇതിനായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. പഞ്ചസാരയും വെളിച്ചെണ്ണയും ചേർത്തിളക്കി കൈകളിൽ ഉരയ്ക്കുന്നത് നല്ലതാണ്.

കൈകളിലെ മൃദുത്വം നിലനിർത്താൻ ബട്ടറും ഒലിവ് ഓയിലും ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ഇതിനെപ്പറ്റി കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.