നിത്യ ജീവിതത്തിൽ സന്തോഷം ലഭിക്കാനും ആരോഗ്യമുള്ള ശരീരം ലഭിക്കാനും ഇത്തരം കാര്യങ്ങളിൽ ഒന്ന് ശ്രദ്ധിക്കണം.

ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും നല്ലൊരു ദിനചര്യ അത്യാവശ്യമാണ്. രാവിലെ കൃത്യമായി ഉണരുന്നതിന് പൊതുവേ മടിയുള്ള കൂട്ടത്തിലാണ് മിക്ക ആളുകളും. രാത്രി നേരം വൈകി കിടന്നുറങ്ങി രാവിലെ നേരം വൈകി എണീക്കുന്ന ശീലം ആണ് പൊതുവേ എല്ലാവരും കാണിക്കുന്നത്. ഇതു നമ്മുടെ ആരോഗ്യത്തിന് വളരെ ദോഷകരമാണ്. നല്ല ഉഷാറോടെ രാവിലെ എണീറ്റ് അന്നത്തെ ജോലികൾ ചെയ്യുമ്പോഴാണ് ശരീരത്തിനും മനസ്സിനും ഒരു സുഖം ലഭിക്കുന്നത്. രാവിലെ നേരം വൈകി എണീക്കുമ്പോൾ അന്നത്തെ ദിവസം ജോലികൾ ചെയ്യുന്നതിന് മടി ഉണ്ടാക്കുന്നുണ്ട് എല്ലാവരിലും.

രാവിലെ ശരീരത്തിന് ഒരു മന്ദത അനുഭവപ്പെടുന്നു. രാവിലെ എണീറ്റാൽ ഉടൻ 2ക്ലാസ്സ് വെള്ളം കുടിക്കുന്നത് നല്ലതാണ്. വയറിനുള്ളിൽ കെട്ടികിടക്കുന്ന ഗ്യാസ് കുറയ്ക്കാൻ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. രാവിലെ ജോലികൾ ചെയ്യാൻ തുടങ്ങുന്നതിനു മുൻപ് തന്നെ ഒരു ചെറിയ വ്യായാമം ചെയ്യുന്നത് ശരീരത്തിന് ഉണർവ് ഉണ്ടാക്കും. രാവിലെ കഴിക്കുന്ന ബ്രേക്ക് ഫാസ്റ്റ് ശ്രദ്ധിക്കണം. കഠിനാധ്വാനം ചെയ്യുന്നവരാണ് കൂടുതൽ ഭക്ഷണം കഴിക്കേണ്ടത്. അല്ലാത്ത ജോലികൾ ചെയ്യുന്ന ആളുകളും ഉണ്ട്. അത്തരക്കാർ നന്നായി വയറുനിറച്ച് ആഹാരം കഴിക്കുന്നത് നല്ലതല്ല.

പോഷകങ്ങൾ ശരീരത്തിന് ലഭിക്കാൻ ശ്രദ്ധിക്കണം. എങ്കിലും അസുഖങ്ങൾ ഉള്ളവർ അതിനനുസരിച്ച് വേണം ആഹാരം കഴിക്കാൻ. കാർബോഹൈഡ്രേറ്റ് ഭക്ഷണത്തിൽനിന്ന് ഒഴിവാക്കുന്നത് നല്ലതാണ്. ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോൾ കുറച്ചു അളവിൽ മാത്രം ചോറെടുത്ത് മറ്റുള്ള സാധനങ്ങൾ കൂട്ടി എടുത്തു കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. മധുരമുള്ള പാനീയങ്ങൾ നിത്യജീവിതത്തിൽ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്.

ഭക്ഷണകാര്യങ്ങളിൽ കുറച്ചു ശ്രദ്ധ കൊടുക്കുന്നത് നല്ല ആരോഗ്യം ലഭിക്കാൻ ഗുണം ചെയ്യും. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.