തുടർച്ചയായി ഗ്യാസ് പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടോ? ലക്ഷണങ്ങൾ അവഗണിക്കരുത് ആമാശയ കാൻസറിനു വരെ സാധ്യത.

ചില ആളുകളിൽ സാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് അസിഡിറ്റി. ഒരുപാട് ആരോഗ്യ പ്രശ്നങ്ങളാണ് ഇത് അവരിൽ ഉണ്ടാക്കുന്നത്. നിത്യജീവിതത്തിൽ വളരെയധികം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഇതിന് കഴിവുണ്ട്. ഇത് ഒരു ചെറിയ പ്രശ്നമായി തള്ളിക്കളയുന്നത് അബദ്ധമാണ്. തുടക്കത്തിൽ തന്നെ കൃത്യമായ ചികിത്സ കൊടുത്തു മാറ്റി എടുക്കേണ്ടതാണ്. കൂടുതൽ കുഴപ്പങ്ങളിലേക്ക് വിടുന്നത് ഒരുപക്ഷേ മാരകമായ ക്യാൻസറിന് വഴിവെക്കും. ഓരോരുത്തരുടെയും ജീവിതശൈലിയിൽ മാറ്റങ്ങൾ വന്നതോടെയാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്.

എണ്ണയും കൊഴുപ്പും കലർന്ന മാംസാഹാരങ്ങൾ കൂടുതൽ കഴിക്കുന്നത് ഇത്തരം പ്രശ്നങ്ങൾക്ക് വഴിവെക്കാറുണ്ട്. അതുമാത്രമല്ല ജങ്ക് ഫുഡുകളും ഫാസ്റ്റ് ഫുഡുകളും അമിതമായി ഉപയോഗിക്കുന്നതിലൂടെയും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. സാധാരണയായി ആമാശയത്തിൽ ചില ആളുകളിൽ ആസിഡ് ഉൽപാദനം കൂടുതൽ ആകുമ്പോഴാണ് അസിഡിറ്റി ഉണ്ടാകുന്നത്. എല്ലാവരുടെയും ആമാശയത്തിൽ മ്യൂക്കോസ എന്നൊരു ആവരണമുണ്ട്. ഇത് ക്ഷാരഗുണമുള്ള രണ്ട് പദാർത്ഥങ്ങളെ ഉൽപാദിപ്പിക്കപ്പെടുന്നു. ഇത് ആമാശയത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ആസിഡിൻറെ സന്തുലിതാവസ്ഥ നിലനിർത്തുന്നു.

ഇതിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആമാശയത്തിൽ വ്രണങ്ങൾ ഉണ്ടാക്കുന്നു. ഇത് അസിഡിറ്റിക്കും കാരണമാകുന്നു. നിരന്തരമായി സ്ട്രസ്സ് അനുഭവിക്കുന്ന ആളുകളിൽ ആണ് കൂടുതലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അതുപോലെ ചായ ,കാപ്പി, മദ്യപാനം , പുകവലി എന്നിവയുടെ അമിത ഉപയോഗവും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. തുടർച്ചയായി വേദനസംഹാരികൾ കഴിക്കുന്നവരിലും ഇങ്ങനെ കണ്ടുവരാറുണ്ട്.

ഇങ്ങനെയുള്ളവരിൽ നെഞ്ചിൻറെ താഴെഭാഗത്തായി വയറിൻറെ മുകൾ ഭാഗത്തും ശക്തമായ വയറു വേദന, ചില ഭക്ഷണസാധനങ്ങൾ കഴിക്കുമ്പോൾ നെഞ്ചിരിച്ചിൽ, ശർദ്ദി എന്നിവയും കണ്ടുവരുന്നു. ഇതിനെപ്പറ്റി കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.