ഗ്ലിസറിൻ ഇത്രയ്ക്കും ഫലപ്രദം ആണോ? ചർമ്മസംരക്ഷണത്തിന് അറിയേണ്ടതെല്ലാം മുഖസൗന്ദര്യം വീണ്ടെടുക്കാം.

ചർമ്മസംരക്ഷണത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്നവരാണ് മിക്ക ആളുകളും. ചർമ്മത്തിലുണ്ടാകുന്ന ഓരോ പ്രശ്നങ്ങളും ഓരോരുത്തരെയും വല്ലാതെ അലട്ടുന്നുണ്ട്. കൂടുതലും മുഖത്തുണ്ടാകുന്ന പ്രശ്നങ്ങളാണ് ആളുകളെ മനോവിഷമത്തിൽ ആക്കുന്നത്. സ്ത്രീകൾക്കും മാത്രമല്ല പുരുഷന്മാർക്കും വളരെ മാനസിക പ്രയാസങ്ങൾ ഉണ്ടാക്കുന്നവയാണ് ഇത്തരം ബുദ്ധിമുട്ടുകൾ. മുഖത്ത് പാടുകൾ ഉണ്ടാകുന്നതും ചർമ്മം ചുളിയുന്നതും എല്ലാം വലിയ പ്രശ്നം തന്നെയാണ്. ഇത് ആളുകളിൽ പ്രായമാകുന്നു എന്ന ഒരു തോന്നൽ ഉണ്ടാക്കുന്നു.

എല്ലാവരും ചെറുപ്പമായി കാണാനാണ് ആഗ്രഹിക്കുന്നത്. അതിനുവേണ്ടിയുള്ള ഓരോ പരിഹാരമാർഗ്ഗങ്ങളും ഓരോരുത്തരും ചെയ്തുവരുന്നുണ്ട്. എന്നാൽ കൃത്യമായി ഉപയോഗിക്കാത്ത കാരണം പ്രത്യേകിച്ച് ഫലം ഒന്നും കിട്ടാറില്ല. ഇത്തരം അനുഭവങ്ങളും ഓരോരുത്തരുടെ മനസ്സ് തളർത്തുന്നതിനെ ഇടയാക്കുന്നു. ഇത് മാറ്റിയെടുക്കുന്നതിനായി പല പ്രകൃതിദത്ത മാർഗങ്ങളും ഇന്ന് എല്ലാവർക്കും അറിയുന്നതാണ്. എന്നാൽ മുഖ ചർമ്മത്തിന് കൂടുതൽ ഗുണപ്രദമായ വസ്തു ഏതാണെന്ന് തിരിച്ചറിയാതെ ഉപയോഗിക്കുന്നത് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടാൻ വഴിയില്ല.

മുഖചർമ്മത്തിന് ഏറ്റവും ഗുണപ്രദമായ ഒന്നാണ് ഗ്ലിസറിൻ. മിക്ക സൗന്ദര്യവർധക വസ്തുക്കളിലും ഇതിൻറെ സാന്നിധ്യം ഉണ്ട്. ചർമത്തിലെ ഈർപ്പം നിലനിർത്താൻ ഇത് ഉപയോഗിക്കുന്നതിലൂടെ സാധിക്കും. അതുകൊണ്ട് ചർമം വരണ്ടു പോകുന്നത് തടയാൻ ഇതിന് കഴിവുണ്ട്. കാലങ്ങളായി ഇത് ഒരു ആൻറി ഏജിങ് ചികിത്സക്കായി ഉപയോഗിക്കാറുണ്ട്. മുഖ ചർമ്മത്തിന് നല്ല തിളക്കം ഉള്ളതായി നിലനിർത്താനും ഇതിന് കഴിവുണ്ട്.

ഗ്ലിസറിനോടൊപ്പം റോസ് വാട്ടർ ചേർത്ത് ഉപയോഗിക്കുന്നതും ഇത്തരം ഗുണങ്ങൾ കിട്ടാൻ സഹായിക്കും. ഒരുപാട് ഗുണങ്ങൾ ഉള്ളതിനാൽ ഗ്ലിസറിൻ ഏത് സാധനങ്ങളുടെ കൂടെയും ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.