വീട്ടിൽ ഉലുവ ഉണ്ടോ? ഒരു കിടിലൻ മാജിക് കാണാം തലമുടി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം.

എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് തലമുടിയിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ. ആണുങ്ങളെയും പെണ്ണുങ്ങളെയും ഒരുപോലെ ബാധിക്കുന്ന ഒരു പ്രശ്നമാണ് ഇത്. സ്ത്രീകൾക്കാണെങ്കിൽ മുട്ടോളം നീണ്ടുനിവർന്ന് കിടക്കുന്ന മുടി ഉണ്ടാകാൻ ആണ് ആഗ്രഹം. നല്ല ഇടതൂർന്ന കട്ടികൂടിയ മുടിയാണ് ആണുങ്ങളുടെ ആഗ്രഹവും. എന്നാൽ ഇതിനെല്ലാം വിരാമമിട്ടു കൊണ്ടാണ് തലമുടിയിലെ ഓരോ പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പലകാരണങ്ങൾ കൊണ്ടും ഇങ്ങനെ സംഭവിക്കാം. തലയിൽ താരൻ കൂടുതലായി ഉണ്ടാകുന്നതും തലമുടി കൊഴിയുന്നതിന് കാരണമാകാറുണ്ട്.

വരണ്ട ചർമ്മം കൂടുതലായി ഉള്ളവരിലാണ് കൂടുതലും താരൻ ഉണ്ടാകുന്നത്. അങ്ങനെയല്ലാത്ത ആളുകളിലും താരൻ കാണാറുണ്ട്. ഇതിനെല്ലാം പുറമേ മുടി പൊട്ടി പോകുന്ന പ്രശ്നം ഉള്ളവരും ഉണ്ട്. മുടിയുടെ ആരോഗ്യം കുറയുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. രോഗങ്ങൾ വരാതിരിക്കാൻ ശരീരത്തിന് നല്ല ശ്രദ്ധ കൊടുക്കുന്നത് പോലെ തന്നെ തലമുടിക്കും നല്ല പോലെ ശ്രദ്ധ ആവശ്യമാണ്. നമ്മുടെയെല്ലാം വീടുകളിൽ കിട്ടുന്ന ഉലുവ ഉപയോഗിച്ച് ഇതിനൊരു പരിഹാരം കാണാൻ സാധിക്കും. തലമുടിക്ക് ഒരുപാട് ഗുണകരമാണ് ഉലുവയുടെ ഉപയോഗം.

ഇതിൽ അടങ്ങിയിട്ടുള്ള അമിനോ ആസിഡുകൾ മുടിവളർച്ചയ്ക്ക് വളരെ സഹായകരമായ ഒന്നാണ്. ഉലുവ മാത്രമായി കുതിർത്തി അരച്ച് തലയിൽ തേക്കുന്നതും നല്ലതാണ്. എന്നാൽ ഇതിനോടൊപ്പം മറ്റു ചേരുവകളും കൂടിച്ചേരുമ്പോൾ ഇതിൻറെ ഗുണം ഇരട്ടിക്കുന്നു. അതിനായി ഉലുവ യോടൊപ്പം തൈര്, നാരങ്ങാനീര്, വെളിച്ചെണ്ണ, മുട്ടയുടെ വെള്ള എന്നിവ കൂട്ടിച്ചേർത്ത് തലയിൽ ഒരു പാക്ക് ആയി ഉപയോഗിക്കാം.

ഇതിൽ ഓരോ സാധനങ്ങളും തലമുടിക്ക് നല്ല ഗുണങ്ങൾ നൽകുന്നവയാണ്. ഇതേകുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കൂ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.