നിങ്ങൾക്ക് സ്ഥിരമായി തോൾ വേദന ഉണ്ടാകാറുണ്ടോ? യഥാർത്ഥ കാരണം ഇതാണ്. എന്തൊക്കെയാണ് പരിഹാരമാർഗ്ഗങ്ങൾ?

ഇന്ന് എല്ലാവരും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ബുദ്ധിമുട്ടാണ് തോൾ വേദന. ഇത്തരം വേദനകൾ ഉണ്ടായവർക്കറിയാം ഇതുകൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ. അത്രയ്ക്കും ബുദ്ധിമുട്ടുകളാണ് ഇവ ഓരോരുത്തരിലും ഉണ്ടാക്കുന്നത്. തുടക്കത്തിൽ ഒക്കെ ചെറിയ വേദന ആയിട്ടായിരിക്കും അനുഭവപ്പെടുക. എന്നാൽ ആ സമയത്ത് ഏതെങ്കിലും വേദനസംഹാരികൾ കഴിക്കുകയും മരുന്നുകൾ പുരട്ടുകയും ചെയ്യുന്നതോടെ ചെറിയ കുറവ് അനുഭവപ്പെടാം. അതുകൊണ്ടുതന്നെ ആരും ഇതിനെ ശ്രദ്ധിക്കാറില്ല. എന്നാൽ ഇത്തരം ബുദ്ധിമുട്ടുകൾ കൂടുതലാകുമ്പോൾ തീരെ കൈ പൊക്കാൻ ആകാത്ത സ്ഥിതിയിൽ ആയിട്ടുണ്ടാകും.

അസഹ്യമായ വേദനകളും ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ ജോലികൾ ചെയ്യാനും ഇത്തരക്കാർക്ക് ബുദ്ധിമുട്ടാണ്. ചിലപ്പോഴൊക്കെ സ്വന്തം കാര്യങ്ങൾ ചെയ്യാനും മറ്റുള്ളവരുടെ സഹായം ആവശ്യമായി വന്നേക്കാം. എല്ലുകൾക്ക് ഉണ്ടാകുന്ന തേയ്മാനങ്ങളും മറ്റ് പ്രശ്നങ്ങളുമാണ് ഇത്തരം വേദനകൾ ഉണ്ടാകുന്നത്. മാത്രമല്ല തോളുകളിൽ എന്തെങ്കിലും അപകടം സംഭവിച്ചവർക്കും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത് കൂടുതലായും കണ്ടുവരുന്നത് പ്രമേഹം ഉള്ളവരിലും തൈറോയ്ഡ് പ്രശ്നം ഉള്ളവരിലും ആണ്. ചിലപ്പോഴൊക്കെ ഇത്തരം വേദനകൾ തനിയെ മാറാനും ഇടയുണ്ട്.

ദീർഘനാൾ എടുക്കും എന്ന് മാത്രം. വേദനസംഹാരികൾ കഴിക്കുന്നതിലൂടെയും ഫിസിയോ തെറാപ്പി ചെയ്യുന്നതിലൂടെയും ഇത്തരം വേദനകൾക്ക് കുറവ് ഉണ്ടാകാം. എന്നാൽ ശാശ്വത പരിഹാരം ലഭിക്കാറില്ല. ഏറ്റവും നല്ല മാർഗ്ഗം കൈകൾ കൊണ്ട് ചെയ്യാവുന്ന ചെറിയ വ്യായാമങ്ങൾ ചെയ്യുന്നതാണ്. കൈകൾ ചലിപ്പിച്ചു കൊണ്ടും മുകളിലേക്ക് പതുക്കെ ഉയർത്തി കൊണ്ടും ചെറിയ മാറ്റം വരുത്താവുന്നതാണ്.

കൈകൾ പതുക്കെ കറക്കുന്നതും തോളുകൾ ഇളകാൻ സഹായിക്കും. ഇത്തരം മാർഗങ്ങളിലൂടെ ഇതിനൊരു മാറ്റം വരുത്താവുന്നതാണ്. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.