നിങ്ങളുടെ ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങൾ അവഗണിക്കരുത് ഇടയ്ക്കിടെ വരുന്ന തലവേദന ബ്രെയിൻ ട്യൂമർ ആകാം .

ഇന്ന് ലോകവ്യാപകമായി പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന ഒരു മാരകമായ അസുഖം ആണ് ക്യാൻസർ. ദിനംപ്രതി ഇതിൽ വർദ്ധനവുണ്ടായി കൊണ്ടിരിക്കുകയാണ്. ഒരു കുഞ്ഞ് ഭൂമിയിലേക്ക് ജനിക്കുന്നതിനോടൊപ്പം തന്നെ ക്യാൻസർ രോഗം മൂലം ഒരാളുടെ മരണവും നടക്കുന്നുണ്ട്. ഇന്ന് ഓരോരുത്തരും നയിച്ചുകൊണ്ടിരിക്കുന്ന തെറ്റായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ രീതികളും ആണ് ക്യാൻസർ രോഗം വരുന്നതിൻറെ പ്രധാന കാരണം. അത് മാത്രമല്ല പാരമ്പര്യമായി ക്യാൻസർ രോഗം ഉള്ള കുടുംബം ആണെങ്കിൽ അത് പിൻതലമുറകൾക്കും ഉണ്ടാകാം. ക്യാൻസറിനെ ഭയക്കേണ്ട ഒന്നല്ല.

ആത്മവിശ്വാസത്തോടെ അതിനെ നേരിടുന്നവർ വിജയിക്കാറുണ്ട്. പലവിധത്തിലുള്ള ക്യാൻസർ രോഗങ്ങളാണ് ഓരോരുത്തരെയും ബാധിച്ചു കൊണ്ടിരിക്കുന്നത്. അതിലൊന്നാണ് ബ്രെയിൻ ട്യൂമർ. തലച്ചോറിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയെ ആണ് ബ്രെയിൻ ട്യൂമർ എന്നുപറയുന്നത്. ഇത്തരം രോഗങ്ങൾ വരുന്നതിനുമുമ്പ് ശരീരം ചില ലക്ഷണങ്ങൾ കാണിക്കും. അത് കൃത്യമായി തിരിച്ചറിഞ്ഞ് ചികിത്സ നേടുകയാണെങ്കിൽ ഇതിൽ നിന്ന് രക്ഷപ്പെടാൻ എളുപ്പമാണ്. പ്രധാനമായും നാലു തരത്തിലാണ് ഇത്തരം ട്യൂമറുകൾ ഉള്ളത്.

തലവേദനയാണ് ഇതിൻറെ പ്രധാന ലക്ഷണം. എന്നാൽ എല്ലാ തലവേദനയും ബ്രെയിൻ ട്യൂമർ ആകണമെന്നില്ല. ചിലരിൽ തലചുറ്റൽ, ക്ഷീണം, കാഴ്ചക്കുറവ്, കാഴ്ചകൾ രണ്ടായി തോന്നുക ,എന്നീ ലക്ഷണങ്ങൾ എല്ലാം ഉണ്ടാകാറുണ്ട്. ചിലരിൽ ഓർമ്മക്കുറവ് പോലുള്ള പ്രശ്നങ്ങളും അപസ്മാരങ്ങളും ഉണ്ടാകാറുണ്ട്. ട്യൂമർ തലയുടെ ഏത് ഭാഗത്താണ് ഉണ്ടാകുന്നത് അവിടെ ആയിരിക്കും കൂടുതലും തലവേദന അനുഭവപ്പെടുന്നത്.

ഏത് രോഗവും ആദ്യമേ തിരിച്ചറിയുകയാണെങ്കിൽ ചികിത്സിച്ച് മാറ്റാവുന്നതേയുള്ളൂ. ഇതിനെ പറ്റി കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.