മക്കൾ ഉള്ള മാതാപിതാക്കൾ അറിയേണ്ടത് എല്ലാം ഈയൊരു സാധനത്തിൻറെ ദുരുപയോഗം നിർത്തിയില്ലെങ്കിൽ വൻ അപകടമായിരിക്കും സംഭവിക്കുക.

ഇന്നത്തെ തലമുറയെ വളരെയധികം സ്വാധീനിച്ചിരിക്കുന്ന ഒരു സാധനമാണ് മൊബൈൽഫോൺ. ഇന്ന് ഇത് ഇല്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഓരോരുത്തരും എത്തിച്ചേർന്നിരിക്കുന്നത്. സന്ദേശങ്ങൾ കൈമാറാൻ ഈ ഒരു സാധനം വളരെ അത്യാവശ്യമാണ്. എന്നാൽ ഇതിൻറെ ദുരുപയോഗം മൂലം വളരെയധികം നാശങ്ങൾ ആണ് ഇന്ന് സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴും എന്തിനേറെ ടോയ്‌ലെറ്റിൽ പോകുമ്പോഴും മൊബൈൽ ഫോൺ കയ്യിൽ കരുതുന്നവരാണ് ഒട്ടുമിക്ക ആളുകളും. കൂടുതലും ഇതിൻറെ സ്വാധീനം ഉണ്ടായിട്ടുള്ളത് കുട്ടികളിലും ചെറുപ്പക്കാരിലും ആണ്.

വളരെയധികം റേഡിയേഷനുള്ള ഒന്നാണ് മൊബൈൽ ഫോൺ. ഇത് കുറെയധികം സമയം ചെവിയിൽ വെച്ച് സംസാരിക്കുമ്പോൾ ഫോണും ചെവിയും ഒരേപോലെ ചൂട് അനുഭവപ്പെടുന്നുണ്ട്. ഇതിൽ നിന്നും ഉയർന്ന അളവിലുണ്ടാകുന്ന റേഡിയേഷൻ ആണ് ഇതിൻറെ കാരണം. അതുപോലെതന്നെ ഫോണിൽ നിന്നുണ്ടാകുന്ന ഉച്ചത്തിലുള്ള ശബ്ദവും ചെവിയെ ദോഷമായി ബാധിക്കുന്നുണ്ട്. അതുപോലെതന്നെ ഫോണിൽ കുറേനേരം നോക്കിയിരിക്കുന്ന സ്വഭാവം കുട്ടികളിലും ചെറുപ്പക്കാരിലും കണ്ടുവരുന്നുണ്ട്. ഫോണിൽ നിന്ന് ഉണ്ടാകുന്ന വെളിച്ചം കണ്ണിന് ദോഷം ചെയ്യുന്നതാണ്.

കണ്ണിൻറെ ഈർപ്പം നഷ്ടപ്പെടുന്നതിനും മറ്റു പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നുണ്ട്. കാഴ്ചശക്തിയെ വരെ ഇത് ദോഷമായി ബാധിക്കാം. ജീവൻ വരെ നഷ്ടപ്പെടുത്തിയേക്കാവുന്ന ഓൺലൈൻ കളികളും ഇന്നുണ്ട്. ഇതുമൂലം കുറേ കുട്ടികളുടെ ജീവൻ തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ മാതാപിതാക്കൾ ഇത്തരം കാര്യങ്ങളിൽ നല്ലൊരു ശ്രദ്ധ തന്നെ കൊടുക്കണം. കുട്ടികളിലുണ്ടാകുന്ന മൊബൈൽ ഫോണിൻറെ അഡിക്ഷൻ കുറേശ്ശെയായി മാറ്റിയെടുക്കാൻ ശ്രമിക്കണം.

ഇല്ലെങ്കിൽ വൻനാശം ആയിരിക്കും ഓരോരുത്തർക്കും ഉണ്ടാവുന്നത്. ഈയൊരു ചെറിയ കാര്യത്തിൽ നിൽക്കുന്നതല്ല ഇതിൻറെ ദോഷഫലങ്ങൾ. ഇതിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.