നിങ്ങളിൽ മാനസികപ്രശ്നം വരെ ഉണ്ടാക്കാൻ സാധ്യതയുള്ള ഈ അവസ്ഥ അറിയാതെ പോകരുത് ഇത് തടയാം ഏറ്റവും ഫലപ്രദമായി.

ഇന്ന് എല്ലാവരിലും ഏറ്റവും അധികം മാനസിക പ്രശ്നം ഉണ്ടാക്കാൻ വരെ സാധ്യതയുള്ള ഒരു പ്രശ്നമാണ് അകാരണമായി ഉണ്ടാകുന്ന മുടി കൊഴിച്ചിൽ. ഇന്ന് എല്ലാവരും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ബുദ്ധിമുട്ടും അതുതന്നെയാണ്. ഇന്നത്തെ തലമുറ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിൻറെ കാര്യത്തിൽ മുൻപന്തിയിലാണ്. അതിനുവേണ്ടി ഓരോന്ന് ചെയ്യുമ്പോൾ ആയിരിക്കും മുടികൊഴിച്ചിൽ എന്ന പ്രശ്നം ഉടലെടുക്കുന്നത്. ഇത് വലിയൊരു മാനസിക ബുദ്ധിമുട്ടാണ് ഓരോരുത്തരിലും ഉണ്ടാക്കുന്നത്. ചെറിയവനെന്നോ വലിയവനെന്നോ വ്യത്യാസമില്ലാതെ കുഞ്ഞുകുട്ടികൾ തുടങ്ങി പ്രായമായവരിൽ വരെ ഇത് ഉണ്ടാകുന്നുണ്ട്.

ഓരോരുത്തരുടെയും ഭംഗി അടങ്ങിയിരിക്കുന്നത് നല്ല ഇടതൂർന്ന തലമുടിയോട് കൂടിയ ശരീര പ്രകൃതത്തിൽ ആണ്. അതുകൊണ്ടുതന്നെ മുടികൊഴിച്ചിൽ ഒരു വലിയ പ്രശ്നം തന്നെയാണ്. ചീർപ്പ് എടുത്ത് ചെറുതായി ചീന്തിയാൽ പോലും നല്ലപോലെ മുടി കൊഴിയുന്നു. ഇതൊക്കെ റൂമിലും ഭക്ഷണത്തിലും കാണപ്പെടുമ്പോൾ മറ്റുള്ളവർക്കും വല്ലാത്ത ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. പലകാരണങ്ങൾ കൊണ്ടും മുടികൊഴിച്ചിൽ ഉണ്ടാകാം. ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ വ്യത്യാസങ്ങളും വൈറ്റമിൻ കുറവുകളും തലമുടിയെ നന്നായി ബാധിക്കുന്നു.

അതുപോലെതന്നെ തലയിൽ ഉണ്ടാകുന്ന താരൻ മൂലവും മുടി കൊഴിയാൻ സാധ്യത ഏറെയാണ്. ഉറക്കക്കുറവ് ഉള്ളവരിലും ഇതിനും സാധ്യത വളരെ കൂടുതലാണ്. എന്തെങ്കിലും മരുന്നുകൾ തലയിൽ തേയ്ക്കുകയോ ഉള്ളിലേക്ക് കഴിക്കുകയോ ചെയ്യുന്നതിനേക്കാൾ നല്ലത് ഹോർമോൺ പരിശോധനകൾ നടത്തി കൃത്യമായ കാരണം കണ്ടുപിടിച്ച് ചികിത്സ നടത്തുന്നത് നല്ലപോലെ ഗുണം ചെയ്യും. അതുപോലെതന്നെ അനീമിയ, അയേൺ കുറവ് എന്നിവ ഉള്ളവരിലും ധാരാളമായി മുടികൊഴിച്ചിൽ കണ്ടുവരാറുണ്ട്.

ഈ കുറച്ചു കാരണങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല തലമുടി കൊഴിച്ചിൽ. ഇക്കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.