കടുത്ത മാനസിക സമ്മർദ്ദം ഉള്ളവരാണോ നിങ്ങൾ? ഈ രീതി ഒന്ന് ചെയ്തു നോക്കൂ! നല്ല മാറ്റം ഉണ്ടാകും.

ടെൻഷൻ അനുഭവിക്കാത്തവർ ആയി ആരുണ്ട്? ഇന്നത്തെ തിരക്കിട്ട ജീവിതത്തിൽ സ്ട്രസ്സ് അനുഭവിക്കാത്തവർ ആയി ആരും തന്നെ ഇല്ല. ജോലിയിൽ ആയാലും, പഠിപ്പിൽ ആയാലും, മറ്റു ചെറിയ കാരണങ്ങൾ ആയാലും സ്ട്രസ്സ് അനുഭവപ്പെടാം. എന്നാൽ ഇത് ഒരിക്കലും അവഗണിക്കാൻ പാടില്ല. കാരണം ഇത് നാമോരോരുത്തരുടെയും മാനസികാരോഗ്യത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കും. നാം പഠിക്കേണ്ട ഒരു കാര്യമുണ്ട്. ജീവിതത്തിലെ എന്തിനും ഏതിനും നാം എപ്പോഴും തയ്യാറായി കൊണ്ടിരിക്കണം. എന്ത് പ്രശ്നം വന്നാലും അത് നല്ലതിനാണ് എന്നും ഈ പ്രശ്നങ്ങളെല്ലാം ഞാൻ തരണം ചെയ്യുമെന്നും.

നമ്മുടെ മനസിനെയും ശരീരത്തെയും ഓർമ്മപ്പെടുത്തി കൊണ്ടേയിരിക്കണം. ഈ കാലത്ത് സമ്മർദ്ദവും ഉൽക്കണ്ഠയും കൂടി വരുന്ന ഈ സാഹചര്യത്തിൽ നമ്മുടെ മാനസിക ആരോഗ്യത്തോടൊപ്പം ഭക്ഷണക്രമവും ഒരു പ്രധാന ഘടകമാണ്. ശരിയായ സമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കിലും സ്ട്രസ്സ് അനുഭവപ്പെടാൻ സാധ്യതയേറെയാണ്. സമ്മർദ്ദത്തെ നേരിടാൻ ഉള്ള ചില വിറ്റാമിനുകൾ നമ്മുടെ ശരീരത്തിൽ ഉണ്ട്. നമ്മുടെ തലച്ചോറിൻറെ പ്രവർത്തനം നല്ല രീതിയിൽ നിലനിർത്താനും ,ശാരീരികവും മാനസികവുമായ സമ്മർദ്ദം കുറയ്ക്കാനും, വിഷാദരോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാനും.

ചില വിറ്റാമിനുകൾ സഹായിക്കുന്നു. അതുപോലെ തന്നെ നാം കഴിക്കുന്ന ചില ഭക്ഷണ പദാർത്ഥങ്ങളിലും അതായത് പഴം, തൈര്, ധാന്യങ്ങൾ, ആപ്പിൾ, ചീര, ചോക്ലേറ്റ്, മുട്ട, ഉള്ളി എന്നിവയ്ക്ക് ഒക്കെ വിഷാദരോഗത്തെ ചെറുത്തുനിൽക്കാനുള്ള കഴിവുണ്ട്. അതുപോലെ ദിവസവും അരമണിക്കൂർ വ്യായാമവും യോഗ ചെയ്യുന്നതും നമ്മുടെ ശരീരത്തിനും തലച്ചോറിനും അത്യുത്തമമാണ്.

ഇതിലൂടെ സ്ട്രസ്സ് ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.