യൂറിക്കാസിഡ് ,സന്ധിവേദന എന്നിവ പൂർണ്ണമായും മാറ്റാൻ നമുക്ക് തന്നെ സാധിക്കും ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി.

ഇന്ന് നമ്മുടെ ഇടയിൽ എല്ലാവരിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ് യൂറിക്കാസിഡ്. ഇന്നത്തെ നമ്മുടെ ജീവിതശൈലിയും, തെറ്റായ ഭക്ഷണക്രമവും, വ്യായാമക്കുറവും എല്ലാം യൂറിക്കാസിഡ് കൂടാനുള്ള കാരണങ്ങൾ ആണ്. ഇത് കൂടുതലായും കാണപ്പെടുന്നത് സ്ത്രീകളിലാണ്. ശരീരത്തിൽ യൂറിക്കാസിഡ് അടിഞ്ഞുകൂടുന്നത് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് സന്ധിവാതം. ഇപ്പോൾ നമുക്കൊരു കാലുവേദന വന്നുകഴിഞ്ഞാൽ യൂറിക്കാസിഡ് ടെസ്റ്റ് ചെയ്യാനാണ് എല്ലാവരും നിർദ്ദേശിക്കാറ്. കാരണം ഇന്നത്തെ മിക്ക ആളുകളുടെയും ജീവിതശൈലി മാറി കൊണ്ടിരിക്കുകയാണ്.

പണ്ടൊക്കെ ആളുകൾ നല്ല വ്യായാമം ഉള്ള ജോലികൾ ചെയ്തിരുന്നു. എന്നാൽ ഇന്നത്തെ ആളുകളോ? അതുകൊണ്ടുതന്നെ ഇന്നത്തെ ഭൂരിഭാഗം ആളുകളും അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്ന വരാണ്. യൂറിക് ആസിഡ് ഏറ്റവും കൂടുതൽ വരാൻ സാധ്യതയുള്ളത് അമിതവണ്ണമുള്ളവരിലും പ്രമേഹരോഗികളിലും ആണ്. ഇപ്പോൾ ഒരാൾ സന്ധിവേദന ഉണ്ട് എന്ന് പറഞ്ഞാൽ യൂറിക് ആസിഡ് ടെസ്റ്റ് ചെയ്യിക്കും. അത്രയ്ക്ക് സർവ്വസാധാരണമാണ് ഈ യൂറിക്കാസിഡ് പ്രശ്നം. യൂറിക്കാസിഡ് അളവ് ശരീരത്തിൽ നിയന്ത്രിക്കുന്നത് കിഡ്നി ആണ്.

ശരീരത്തിൽ ഉണ്ടാകുന്ന യൂറിക്കാസിഡ് മലമൂത്രവിസർജനം ചെയ്യുന്നതിലൂടെ ചെറിയ അളവിൽ പുറന്തള്ളപ്പെടുന്നു. കിഡ്നിക്ക് കേട് സംഭവിക്കുമ്പോഴും നാം കഴിക്കുന്ന ഭക്ഷണത്തിൽ പ്രോട്ടീൻറെ അളവ് കൂടുമ്പോഴും യൂറിക് ആസിഡ് രക്തത്തിൽ കൂടാൻ കാരണമാകുന്നു. ഇത് സന്ധിവേദനയ്ക്ക് വഴി തെളിയിക്കുന്നു. മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന വേദന, കാൽവിരലുകൾ അനക്കാൻ പറ്റാതെ ആവുക, ഉപ്പുറ്റി വേദന, കൈതണ്ട വേദന എന്നിവയും അനുഭവപ്പെടുന്നു.

യൂറിക്കാസിഡ് കൂടുതലായാൽ വൃക്കയിൽ കല്ല് വരാൻ സാധ്യതയുണ്ട്. ഇത് കുറയ്ക്കാൻ നമുക്ക് തന്നെ സാധിക്കും. നമ്മുടെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയാൽ മതി. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.