ഇത്തരമൊരു തലവേദന നിങ്ങൾക്ക് ഉണ്ടാകാറുണ്ടോ? അതിൻറെ കാരണങ്ങൾ ഇതൊക്കെയാവാം. ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതരമാകും .

ഇന്ന് എല്ലാവരും ഒരിക്കലെങ്കിലും അനുഭവിച്ചിരിക്കുന്ന ഒരു അസുഖമാണ് തലവേദന. ഇത് ഉണ്ടാകാത്ത ആരും തന്നെ ഉണ്ടാവില്ല. സഹിക്കാവുന്നതിലും അപ്പുറമാണ് തലവേദന കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ. ഓരോരുത്തരിലും പല വിധമാണ് ഇത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത്. ചിലപ്പോഴൊക്കെ രാവിലെ എണീക്കുമ്പോൾ തന്നെ തലവേദന കൊണ്ടായിരിക്കും ഉണരുന്നത്. എങ്കിൽ അന്നത്തെ ദിവസം വളരെ പ്രയാസകരമായിരിക്കും. പലർക്കും പല രീതിയിലാണ് തലവേദന ഉണ്ടാകുന്നത്. അത്തരമൊരു തലവേദനയിൽ പെട്ടതാണ് മൈഗ്രൈൻ.

ഈ തലവേദന വന്നാൽ ആ ദിവസം മുഴുവനും ഇത് കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ആയിരിക്കും അനുഭവിക്കേണ്ടിവരുന്നത്. തലച്ചോറിന് അകത്തേക്കുള്ള രക്തക്കുഴലുകളിൽ ഏതെങ്കിലും ഒരു ഭാഗത്തേക്ക് വന്നുപോകുന്ന രീതിയിൽ രക്തയോട്ടം വർദ്ധിക്കുന്നത് മൂലമാണ് മൈഗ്രൈൻ ഉണ്ടാകുന്നത്. ഇത് പല കാരണങ്ങൾ കൊണ്ടും സംഭവിക്കാം. ചിലർക്ക് അമിതമായുണ്ടാകുന്ന മാനസികസംഘർഷങ്ങൾ മൈഗ്രൈൻ ഉണ്ടാകുന്നതിന് കാരണമാകുന്നു. അത് മാത്രമല്ല ഭക്ഷണരീതികളിൽ മാറ്റം വരുമ്പോഴും ഇങ്ങനെ സംഭവിക്കാം. ചിലർക്ക് ചില ഭക്ഷണങ്ങൾ ഇത്തരം വേദന ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്. അത് ഏതൊക്കെയാണെന്ന് മനസ്സിലാക്കുമ്പോൾ അത് പിന്നീട് ഉപയോഗിക്കാതെ ഇരിക്കുന്നത് മൈഗ്രേൻ വരുന്നത് കുറക്കാൻ സാധിക്കും.

അതുപോലെതന്നെ കൃത്യസമയത്ത് ഭക്ഷണം കഴിക്കാതെ ഇരിക്കുമ്പോഴും വയറിനുണ്ടാകുന്ന ഗ്യാസ്ട്രബിൾ തലവേദനയ്ക്കും കാരണമാകാം. ചിലർക്ക് വെയിൽ ,മഞ്ഞ് എന്നിവയും ഇത്തരം തലവേദനയ്ക്ക് കാരണമാകാറുണ്ട്. ഇത്തരം തലവേദന ഉണ്ടാകുമ്പോൾ ശർദ്ദി, ഉച്ചത്തിലുള്ള ശബ്ദം കേൾക്കുമ്പോൾ ദേഷ്യം വരുക, വെളിച്ചം കണ്ണിലേക്ക് അടിക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ ഇത്തരം തലവേദനയ്ക്ക് ഉണ്ടാകാറുണ്ട്.

സൈനസൈറ്റിസ് എന്നതും മറ്റൊരു തലവേദനയിൽ പെടുന്നതാണ്. ഇങ്ങനെ പല കാരണങ്ങൾ കൊണ്ടും പല രീതിയിലുള്ള തലവേദനകൾ ആണ് ഉണ്ടാവുന്നത്. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.