നെഞ്ചരിച്ചിൽ അത്ര നിസാരക്കാരനല്ല നിങ്ങളുടെ ജീവിതത്തിൽ നിന്നും ഇതിനെ പൂർണമായി ഒഴിവാക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ.

ഇന്ന് മിക്ക ആളുകളിലും ഉള്ള ഒരു പ്രശ്നമാണ് നെഞ്ചിരിച്ചിൽ. പലപ്പോഴും നാം ഇതിനെ നിസ്സാരമായി കാണുന്നു. എന്നാൽ ഈ പ്രശ്നം മൂലം ചില ആളുകൾ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. നാം കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ തന്നെയാണ് ഇതിന് മുഖ്യകാരണം. ഒരു പ്രാവശ്യമെങ്കിലും നെഞ്ചരിച്ചിൽ അനുഭവപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. പ്രായഭേദമന്യേ എല്ലാവരിലും ഉണ്ടായേക്കാവുന്ന ഒരു പ്രശ്നമാണ് ഇത്. ഭക്ഷണം കഴിച്ചാലും കഴിച്ചില്ലെങ്കിലും നേരത്തെ കഴിച്ചാലും വൈകി കഴിച്ചാലും എല്ലാം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റം ആണ് ഇതിന് കാരണം.

ശരിയായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും ഇല്ലാത്തത് ഒരു പ്രശ്നമാണ്. സാധാരണ ഒരു നെഞ്ചിരിച്ചിൽ ഉണ്ടാകുമ്പോൾ വീട്ടിൽതന്നെ സുലഭമായ ഇഞ്ചി നീരോ ഉലുവ വെള്ളമോ കുടിച്ച് പരിഹാരം നേടാറുണ്ട്. അപ്പോൾ നമുക്ക് കുറച്ച് ആശ്വാസം കിട്ടാറുണ്ട്. നമ്മൾ കഴിച്ചഭക്ഷണം ശരിയായില്ലെങ്കിലും ഇത് സംഭവിക്കാം. വയറിൻറെ മുകൾ ഭാഗത്തു നിന്നും നെഞ്ചിന് നടുവിലൂടെ ചിലപ്പോൾ തൊണ്ടയിലേക്ക് വ്യാപിക്കുന്ന എരിച്ചിൽ ആയാണ് ഇത് അനുഭവപ്പെടുക.

അമിതവണ്ണം, ശ്വാസംമുട്ട്, കുടവയർ, പ്രമേഹം, ഭക്ഷണം കഴിക്കാൻ താമസം ഉള്ളവർ തുടങ്ങിയ പ്രശ്നമുള്ളവർക്ക് ഇതു വരാൻ സാധ്യത കൂടുതലാണ്. അതുമാത്രമല്ല മദ്യപാനം,പുകവലി ശീലം ഉള്ളവരിലും അമിതമായി കാപ്പി കുടിക്കുന്നവരിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എപ്പോഴും വയർ നിറയെ കഴിക്കാതെ ഇടനേരങ്ങളിൽ കുറേശ്ശെയായി കഴിക്കുക. രാത്രി സമയങ്ങളിൽ കൊഴുപ്പുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക.

ധാരാളം വെള്ളം കുടിക്കുക. ഇങ്ങനെ ചെയ്താൽ ഒരു പരിധി വരെ ഇതിൽ നിന്നും മോചനം ലഭിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.