നിങ്ങളുടെ ചർമ്മം എന്നും യുവത്വവും തിളക്കവും നിലനിർത്താൻ ഇത് സഹായിക്കും .

സൗന്ദര്യത്തെ കുറിച്ച് നല്ല ഉൽക്കണ്ഠ ഉള്ളവരാണ് ഇന്നത്തെ ആളുകൾ. ഏത് പ്രായത്തിലുള്ളവരും ആഗ്രഹിക്കുന്ന ഒന്നാണ് നല്ല ചർമ്മം . കുട്ടികളെ പോലെ നല്ല മൃദുവായ ചർമ്മം വേണമെന്ന് പറയുന്നവരാണ് എല്ലാവരും. എന്നാൽ എല്ലാവർക്കും ഇതുപോലെ ആവണമെന്നില്ല. ഇന്നത്തെ നമ്മുടെ ജീവിതശൈലിയാണ് ചർമ്മം ചുളിയുവാനും മുഖക്കുരു വരുവാനും ഉള്ള കാരണം. അതുപോലെതന്നെ തെറ്റായ ചർമ്മ സംരക്ഷണ രീതികളും ഇതിൻറെ കാരണങ്ങളിൽ ഒന്നാണ്. നല്ല ചർമ്മം പല ഘടകങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണത്തെയും കുടിക്കുന്ന പാനീയങ്ങളെയും.

അന്തരീക്ഷത്തിലെ ചൂടിനെയും പൊടി, അലർജി തുടങ്ങിയവയെയും. നാം കുടിക്കുന്ന വെള്ളം നല്ല ആരോഗ്യത്തിന് മാത്രമല്ല നല്ല ചർമ്മത്തിനും അത്യാവശ്യമാണ്. ഒരു വ്യക്തി ദിവസവും 8 ഗ്ലാസ് വെള്ളം കുടിച്ചിരിക്കണം എന്നാണ് പറയുന്നത്. നമ്മൾ കുടിക്കുന്ന വെള്ളത്തിൻറെ അളവ് കുറഞ്ഞാൽ അത് ചർമ്മം ചുളിയുവാനും ചർമ്മം വരണ്ടത് ആകാനും ഇടയാക്കും. അതുപോലെ നമ്മുടെ ശരീരത്തിന് വിറ്റാമിനുകൾ ശരിയായി ലഭിച്ചില്ലെങ്കിൽ അതു നമ്മുടെ ചർമ്മത്തിന് ദോഷം ചെയ്യും.

നമ്മുടെ ശരീരത്തിന് വിറ്റാമിൻ ഡി, ഒമേഗ ത്രീ ഫാറ്റി ആസിഡ്, വിറ്റാമിൻ സി എന്നിവ അത്യാവശ്യമാണ്. അതുപോലെ നമ്മുടെ ശരീരം പ്രായത്തിന് അധികമായി വണ്ണം വെച്ചാൽ അത് പ്രായകൂടുതൽ തോന്നിക്കും. അതിനാൽ മധുരം പൂർണമായി ഒഴിവാക്കുന്നത് നല്ലതാണ്. അതുപോലെ മുഖം ഇടയ്ക്കിടയ്ക്ക് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുന്നതും നല്ലതാണ്. സോപ്പ് അധികം ഉപയോഗിക്കുന്നത് ചർമ്മത്തിന് നല്ലതല്ല.

നമ്മുടെ ഭക്ഷണശീലങ്ങളിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുത്തണം. അതുപോലെ തന്നെ ദിവസവും മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.