നമ്മുടെ ജീവൻതന്നെ അപകടത്തിലാക്കാൻ കഴിവുള്ള നമ്മുടെ ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഇന്നത്തെ നമ്മുടെ വ്യക്തി ജീവിതത്തിൽ നല്ല ആരോഗ്യശീലങ്ങൾ കുറവാണ്. എന്നാൽ ഇത് നമ്മുടെ ആരോഗ്യത്തിൻറെ മുഖ്യഘടകം ആണെന്ന് പലരും അറിയാതെ പോകുന്നു. നല്ല ആരോഗ്യ ശീലം ഉള്ള ഒരു വ്യക്തിക്ക് നല്ല ആരോഗ്യമുള്ള ശരീരവും ഉണ്ടായിരിക്കും. എന്നാൽ നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന മോശം ശീലങ്ങൾ നമ്മെയും മറ്റുള്ളവരെയും ബാധിക്കുന്നു. ഒരു നാണയത്തിൻറെ ഇരുവശങ്ങൾ എന്നപോലെ നമ്മുടെ സ്വഭാവത്തിനും രണ്ടു മുഖങ്ങൾ ഉണ്ട്. നല്ലതും ചീത്തയും. നമ്മുടെ ചീത്ത ശീലങ്ങൾ നമ്മുടെ ആരോഗ്യത്തിനെ സാരമായി പരിക്കേൽപ്പിക്കുന്നു.

അതിനാൽ ചീത്ത ശീലങ്ങൾ എത്രയും പെട്ടെന്ന് മാറ്റുന്നതാണ് നല്ലത് . ഒരു വ്യക്തിക്ക് നന്നായി ഉറങ്ങാൻ കഴിയുക എന്നത് ഒരു അനുഗ്രഹമാണ്. ഉറക്കം ശരിയായി കിട്ടിയില്ലെങ്കിൽ പിന്നെ ആ ദിവസം വളരെ മോശം ആയിരിക്കും. നല്ല ആരോഗ്യമുള്ള മനുഷ്യൻ 7 -8 മണിക്കൂർ ഉറങ്ങണം. അതാണ് ആരോഗ്യത്തിന് നല്ലത്. എന്നാൽ ഇന്ന് ആളുകൾ ഉറക്കം വളരെ കുറച്ചിരിക്കുകയാണ്. ചില ആളുകൾ ഉറങ്ങാൻ പോകുമ്പോൾ മൊബൈൽ ഫോൺ നോക്കുന്ന ശീലമുള്ളവരാണ്. ഇത് അവരുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നതിന് കാരണമാകുന്നുണ്ട്.

അതുമാത്രമല്ല കണ്ണിനെയും തലച്ചോറിനെയും ദോഷകരമായി ബാധിക്കുന്നു. അതുപോലെ ആളുകൾ നടത്തുന്ന മറ്റൊരു ദുശീലമാണ് പൊതു വഴികളിൽ ഉള്ള മലമൂത്ര വിസർജ്ജനവും തുപ്പുന്നതും എല്ലാം. ഇത് പൊതുജനങ്ങളുടെ ഇടയിൽ വളരെയധികം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ചീത്ത ശീലങ്ങൾ എന്നു കേട്ടാൽ ചിലർ പറയുന്നത് മദ്യപാനവും പുകവലിയും ആണ് എന്നാണ്.

എന്നാൽ അതു മാത്രമല്ല. നമ്മൾ തന്നെ വരുത്തിവയ്ക്കുന്ന പല ദുശ്ശീലങ്ങളും ആരോഗ്യത്തിന് ദോഷകരമായി നിലനിൽക്കുന്നു. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.