ഇത്തരം വിറ്റാമിനുകളുടെ കുറവ് ശരീരത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും പ്രത്യേകിച്ച് മസിലുകളിൽ .

നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദന, കഴപ്പ്, തരിപ്പ് എന്നിവയെല്ലാം ഒരു വലിയ പ്രശ്നം തന്നെയാണ്. അത് അനുഭവിക്കുന്നവർക്ക് മാത്രമേ അതിൻറെ ബുദ്ധിമുട്ട് അറിയുകയുള്ളൂ. ചില ആളുകൾക്ക് എപ്പോ നോക്കിയാലും അതായത് ഇരുന്നാലും കിടന്നാലും എല്ലാം കാലുകൾക്കും കൈകൾക്കും ഭയങ്കര കടച്ചിൽ ആയിരിക്കും. ഇതിനൊക്കെ ശമനം കിട്ടുന്നതിനായി മിക്കവരും വേദനസംഹാരികൾ കഴിക്കുകയും എണ്ണയും കുഴമ്പും പുരട്ടുകയും ചൂട് പിടിക്കുകയും ചെയ്യാറുണ്ട്. എന്നാൽ യാതൊരു മാറ്റവും കാണാറില്ല.

എന്നാൽ ഇത് പ്രധാനമായും ഉണ്ടാകുന്നത് നമ്മുടെ ശരീരത്തിൽ വിറ്റാമിൻ ഡി കുറഞ്ഞു പോകുന്നതുകൊണ്ടാണ്. ഇതറിയാതെ വേദനസംഹാരികൾ കഴിച്ച് വയറിന് ദോഷം വരുത്തുകയാണ് ചെയ്യുന്നത്. കൃത്യമായി രക്തപരിശോധനയിലൂടെ വൈറ്റമിൻ ഡി കുറവുണ്ടോ എന്ന് കണ്ടെത്തി അതിനുള്ള സപ്ലിമെൻറ് ആണ് കഴിക്കേണ്ടത്. അതുപോലെതന്നെ ചില സ്ത്രീകൾക്ക് ദൂരയാത്ര ചെയ്യുകയോ ജോലികൾ ചെയ്യുകയോ ആണെങ്കിൽ ഭയങ്കരമായ ക്ഷീണം അനുഭവപ്പെടാറുണ്ട്. ഇത് മറ്റൊരു ബുദ്ധിമുട്ടാണ്. ഒമേഗാ ത്രീ ഫാറ്റി ആസിഡ് കുറവായതുകൊണ്ടാണ്.

അതുപോലെതന്നെ ചിലർക്ക് കാൽസ്യം കുറഞ്ഞു പോകുമ്പോൾ മസിലുപിടുത്തം ഉണ്ടാകുന്നു. അതുപോലെ തന്നെ മസിലിനെ ബാധിക്കുന്ന മറ്റൊരു വിറ്റാമിനാണ് വിറ്റാമിൻ ബി 12. ഇതിനായി പാല് ,മുട്ട എന്നിവ ധാരാളമായി കഴിക്കേണ്ടതാണ്. വിറ്റാമിൻ ഇ, വിറ്റാമിൻ സി എന്നിവ ലഭിക്കുന്നതിന് ഇലക്കറികളും പച്ചക്കറികളും കഴിക്കേണ്ടതാണ്. വിറ്റാമിൻ k കൂടുതലായും ഉള്ളത് ഇലക്കറികളിൽ ആണ്.

ഇത്തരം വിറ്റാമിനുകൾ ശരീരത്തിനു ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പു വരുത്തിയാൽ മാത്രമേ ശരീരത്തിൻറെ മസിലുകളിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾക്ക് മാറ്റം ഉണ്ടാകൂ. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.