വിട്ടുമാറാത്ത മൂക്കടപ്പും തലവേദനയും ആണോ നിങ്ങളുടെ പ്രശ്നം സൈനസൈറ്റിസിൽ നിന്നും പൂർണ്ണ മോചനം നേടാം.

തലവേദന വരാത്ത ആളുകൾ കുറവായിരിക്കും. ചിലർക്ക് ഒട്ടു മിക്ക ദിവസങ്ങളിലും നല്ല തലവേദനയും മൂക്കടപ്പും ഉണ്ടായിരിക്കാം. കണ്ണുകളുടെ മുകൾ വശവും മൂക്കിന് ഇരുവശത്തും നെറ്റിയിലും കവിൾത്തടങ്ങളിലും അസഹ്യമായ വേദനയും ചിലർക്ക് കണ്ടുവരാറുണ്ട്. ഇത്തരം തലവേദനകൾ ആണ് സൈനസൈറ്റിസ് ആയി പറയുന്നത്. മൂക്കിനും കണ്ണിനും ചുറ്റും കവിൾ തടങ്ങളിലും നെറ്റിയിലും ഉള്ള വായു അറകളെ ആണ് സൈനസുകൾ എന്ന് പറയുന്നത്. ഇത്തരത്തിൽ സൈനസുകൾ ഉള്ളതുകൊണ്ടാണ് നമ്മുടെ തലക്കു ഭാരം കുറവ് ഉള്ളതായി തോന്നുന്നത്.

അതുപോലെതന്നെ ഈ സൈനസുകൾ നമ്മുടെ ശബ്ദവുമായി ബന്ധമുണ്ട്. സൈനസുകളിൽ എന്തെങ്കിലും വീക്കം സംഭവിക്കുമ്പോഴാണ് ശബ്ദ വ്യത്യാസം അനുഭവപ്പെടുന്നത്. മൂക്കിൽ കൂടി നമ്മൾ ശ്വസിക്കുമ്പോൾ ഉണ്ടാകുന്ന ബാക്ടീരിയകളെ ഈ സൈനസുകൾ ആഗിരണം ചെയ്യുകയും അത് തിരിച്ച് ഒരു സ്രവത്തിൻറെ രൂപത്തിൽ തിരിച്ചു പുറത്തേക്ക് ഒഴുകുകയും ചെയ്യുന്നുണ്ട്. എന്നാൽ എന്തെങ്കിലും കാരണത്താൽ അതായത് മൂക്കിനെ വളവ് ഉണ്ടാവുകയും അവിടെ ദശ വളരുകയും അതുമല്ലെങ്കിൽ സൈനസുകൾക്ക് വീക്കം ഉണ്ടാവുകയോ.

ചെയ്യുകയാണെങ്കിൽ ഇത് അവിടെത്തന്നെ കെട്ടി കിടക്കാനും കൂടുതൽ അണുബാധയ്ക്കു കാരണം ആകാനും ഇടയുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോഴാണ് സൈനസൈറ്റിസ് ആയി മാറുന്നത്. അതിനു ഉണ്ടാകുന്ന ലക്ഷണങ്ങൾ ആണ് ഇനി പറയുന്നത്. മൂക്കിൽ നിന്ന് കട്ടിയുള്ള മഞ്ഞ നിറത്തിലോ പച്ച നിറത്തിലോ കഫം പുറത്തേക്ക് വന്നേക്കാം. അതുപോലെതന്നെ വായനാറ്റം ,ചുമ, ശബ്ദത്തിൽ മാറ്റം, തലവേദന എന്നിവയെല്ലാം ഇതിൻറെ ലക്ഷണങ്ങളാണ്.

ദിവസവും ആവി പിടിക്കുന്നത് ഇതിനെ വളരെ നല്ലതാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.