നിങ്ങൾക്ക് അമിതമായ ക്ഷീണം ഉണ്ടാകാറുണ്ടോ? അത് എങ്ങനെ മാറ്റിയെടുക്കാം. കാരണങ്ങൾ എന്തൊക്കെ?

ശരീരത്തിന് ക്ഷീണം അനുഭവപ്പെടുക, ഉന്മേഷമില്ലായ്മ തോന്നുക എന്നത് ഒട്ടുമിക്ക ആളുകളും അനുഭവിക്കുന്ന ഒരു കാര്യമാണ്. ചില ദിവസങ്ങളിൽ രാവിലെ എണീക്കുമ്പോൾ തന്നെ ക്ഷീണവും ഉന്മേഷ കുറവും അനുഭവപ്പെടുന്നവരാണ് ഒട്ടുമിക്ക ആളുകളും. അതിന് പല കാരണങ്ങളും ഉണ്ടാകാം. പലപ്പോഴും അസുഖങ്ങൾ വരുന്നതിൻറെ ലക്ഷണവും ആവാം. ഒട്ടുമിക്ക ആളുകളും ഇത് കാര്യമായി ശ്രദ്ധിക്കാറുമില്ല. പ്രമേഹം, തൈറോയ്ഡ്, പ്രഷർ എന്നീ രോഗങ്ങൾ ഉള്ളവരിൽ ആണ് കൂടുതലും ക്ഷീണം ഉണ്ടാകുന്നത്. ഉറക്ക കുറവുള്ള ആളുകളിലും ഇത് കണ്ടു വരാറുണ്ട്.

ടിവി, മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നീ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം വർദ്ധിച്ചതോടെ ആളുകൾ കൃത്യസമയത്ത് ഉറങ്ങാറില്ല. ഒരു മനുഷ്യനെ ഏറ്റവും വേണ്ടത് നല്ല ഉറക്കമാണ്. കുറഞ്ഞത് രാത്രി ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഉറങ്ങണം എന്നാണ്. നല്ല ആരോഗ്യത്തിൻറെ ലക്ഷണവും അതാണ്. ഉറങ്ങിയില്ലെങ്കിൽ രാവിലെ ഉണരുമ്പോൾ ക്ഷീണവും ചിലപ്പോൾ പലതരത്തിലുള്ള ശരീരവേദനകളും ഉണ്ടാവാം. ക്ഷീണത്തിൻറെ മറ്റൊരു കാരണം എന്ന് പറയുന്നത് രക്തത്തിലെ ഹീമോഗ്ലോബിൻറെ അളവ് കുറയുന്നതുമൂലവും ക്ഷീണം അനുഭവപ്പെടാം.

ഇത് ശരീരത്തിലേക്ക് ആവശ്യമായ ഓക്സിജൻ എത്താത്തതിനെ കാരണമാകും. അങ്ങനെയുള്ളവരിലും നല്ല ക്ഷീണം അനുഭവപ്പെടാറുണ്ട്. ഇത് പരിഹരിക്കുന്നതിനുവേണ്ടി അയേൺ ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറികളോ ഗുളികകളോ കഴിക്കുന്നത് നല്ലതാണ്. ക്യാരറ്റ് ,ബീറ്റ്‌റൂട്ട് ,സ്പിനാച്ച് ,ചീര എന്നിവയെല്ലാം ആ വിഭാഗത്തിൽ പെടുന്നതാണ്. അമിതമായി ദൈനംദിന ജോലികൾ ചെയ്യുന്നവരിലും നല്ലപോലെ ക്ഷീണം അനുഭവപ്പെടാറുണ്ട്.

എങ്കിലും ഇതിൻറെ യഥാർത്ഥ കാരണം കണ്ടെത്തി പരിഹരിക്കുന്നതാണ് നല്ലത്. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.