നിങ്ങൾ ഒരു പ്രമേഹ രോഗിയാണോ? ഈ രോഗികൾ ഉറപ്പായും ഇത്തരം കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഇന്ന് സർവസാധാരണമായി ഒട്ടു മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു രോഗമാണ് പ്രമേഹം. പ്രമേഹരോഗികൾ ഏറ്റവും കൂടുതലുള്ളത് കേരളത്തിലുമാണ്. ജീവിതശൈലിയിലെ അപാകതകൾ മൂലമാണ് ഇത്തരം രോഗങ്ങൾ ഓരോരുത്തരെയും പിടികൂടുന്നത്. ഭക്ഷണരീതികളിൽ നാം വരുത്തിവയ്ക്കുന്ന തെറ്റുകളും ആണ് ഇത്തരം രോഗങ്ങൾക്ക് വഴിതെളിക്കുന്നത്. ജീവിതസാഹചര്യങ്ങളിലെ തിരക്ക് മൂലം എല്ലാവരും രാവിലെ ഭക്ഷണം കഴിക്കാതിരിക്കുകയും ഉച്ച ആകുമ്പോഴേക്കും വിശപ്പ് വർദ്ധിച്ച് കിട്ടുന്നതെല്ലാം വാരിവലിച്ച് വയർ നിറയ്ക്കുകയും ആണ് പതിവ്.

ഇത് ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനും അമിതവണ്ണത്തിനും കാരണമാകുന്നു. അമിതവണ്ണമുള്ളവരിൽ ആണ് കൂടുതലായും പ്രമേഹം കണ്ടുവരുന്നത്. ഒരിക്കൽ ഇത്തരം രോഗങ്ങൾ ഒരാളിലേക്ക് എത്തിയാൽ പിന്നീട് ഒരിക്കലും അത് ആ ശരീരത്തെ വിട്ടുപോവുകയും ഇല്ല. ഇത് പിന്നീട് ഒരു സർജറികോ മരുന്നിനോ ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കുന്നതും അല്ല. ഇത്തരം രോഗങ്ങൾ നിയന്ത്രിച്ചു നിർത്തേണ്ടത് തന്നെയാണ്. എന്നാൽ പാരമ്പര്യ മൂലവും കുട്ടികളിൽ വളരെ നേരത്തെ തന്നെ ഈ രോഗം കണ്ടു വരാറുണ്ട്.

പ്രമേഹം പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്. ടൈപ്പ് 1 എന്നും ടൈപ്പ് 2 എന്നുമാണ്. ശരീരത്തിൽ ഇൻസുലിൻ അളവ് കുറഞ്ഞിരിക്കുന്ന അവസ്ഥയാണ് ടൈപ്പ് 1 പ്രമേഹം. എന്നാൽ ശരീരത്തിൽ ഇൻസുലിൻ അളവ് കൂടിയിരിക്കുന്ന അവസ്ഥയുമാണ് ടൈപ്പ് 2 പ്രമേഹം. ഇത് കൃത്യമായ ചെക്കപ്പിലൂടെ കണ്ടെത്തി തിരിച്ചറിയേണ്ടതാണ്. എങ്കിൽ മാത്രമേ ഇതിന് മരുന്ന് എടുക്കുന്നത് കൊണ്ട് പ്രയോജനം ഉണ്ടാവുകയുള്ളൂ.

ടൈപ്പ് 1 പ്രമേഹത്തിന് ഇൻസുലിൻ എടുക്കേണ്ടതായി വരും. ടൈപ്പ് 2 പ്രമേഹമുള്ളവർ മരുന്നിനോടൊപ്പം തന്നെ ജീവിതശൈലിയിലും മാറ്റം വരുത്തിയാൽ മാത്രമേ പ്രയോജനം ലഭിക്കുകയുള്ളൂ. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.