ഓരോ പെൺകുട്ടിയും അറിഞ്ഞിരിക്കേണ്ട വസ്തുതകളുണ്ട് ഇതു തന്നെയാണ് അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും

ഏതൊരു പെൺകുട്ടിയുടെയും ജീവിതത്തിൽ സാധാരണയായി സംഭവിക്കുന്ന ഒരു കാര്യമാണ് ആർത്തവം. ഇത് ഭയപ്പെടേണ്ട ഒരു കാര്യമല്ല. ഒരു സ്ത്രീ പ്രത്യുൽപാദനശേഷിക്ക് തയ്യാറെടുത്തു എന്ന് ശരീരം കാണിക്കുന്ന ലക്ഷണമാണ് ആർത്തവം. വരും തലമുറയ്ക്ക് ജന്മം നൽകാൻ ലഭിക്കുന്ന കഴിവാണ് ആർത്തവത്തിലൂടെ ലഭിക്കുന്നത്. അതിനാൽ ഇത് ഏറ്റവും മഹത്തരമായ കാര്യമാണ്. കൗമാര പ്രായത്തിലേക്ക് കടക്കുമ്പോഴാണ് പെൺകുട്ടികൾക്ക് ഇത് സംഭവിക്കുന്നത്. ആദ്യമായി ആർത്തവം തുടങ്ങുന്ന സമയത്ത് ഒരു മാസം സംഭവിച്ചാൽ പിന്നീട് 2-3 മാസത്തേക്ക് ആർത്തവം ഉണ്ടാകുന്നത് കാണാറില്ല.

അത് സാധാരണയാണ്. അതിൽ കൂടുതൽ കാലതാമസം ഉണ്ടാവുകയാണെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടതാണ്. ചിലപ്പോഴൊക്കെ കടുത്ത വയറുവേദനയും കണ്ടുവരാറുണ്ട്. അസഹ്യം ആകുമ്പോൾ മാത്രം ഡോക്ടറെ കണ്ട് മരുന്നു കഴിക്കുന്നതാണ് നല്ലത്. സാധാരണയായി 28 ദിവസം കൂടുമ്പോഴാണ് അടുത്ത ആർത്തവം സംഭവിക്കുന്നത്. അതാണ് ശരീരത്തിന് ആരോഗ്യകരമായ രീതി. എന്നാൽ ചിലപ്പോഴൊക്കെ രണ്ടു മൂന്നു ദിവസം മുൻപോ ശേഷമോ ആയി ആർത്തവചക്രത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്.

ആർത്തവം തുടങ്ങി ഒരുമാസം ഉണ്ടാകാതിരിക്കുന്നതോ രണ്ടോ മൂന്നോ മാസം ഇടവിട്ട് വരുന്നതോ പ്രശ്നം ഉള്ളത് അല്ല. എന്നാൽ ഒരു മാസത്തിൽ തന്നെ രണ്ടോ അതിൽ കൂടുതലും ആർത്തവം സംഭവിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. അമിതമായ ക്ഷീണവും രക്തസ്രാവവും ഉണ്ടെങ്കിൽ വിളർച്ച ഉണ്ടാകാൻ സാധ്യത ഉണ്ടാകും. ഇത്തരം കാര്യങ്ങളും ശ്രദ്ധയിൽപ്പെടുത്തി ഡോക്ടറെ സമീപിക്കാവുന്നതാണ്. പലപ്പോഴും ആർത്തവചക്രത്തിൽ വ്യതിയാനം സംഭവിക്കുന്നത് ജീവിതശൈലിയിലെ മാറ്റങ്ങൾ മൂലമാണ്.

അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും രോഗലക്ഷണം മൂലവും ആവാം. അതിനാൽ ആർത്തവത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിച്ച് കുഴപ്പം ഉള്ളതാണെങ്കിൽ ചികിത്സ നേടേണ്ടത് അത്യാവശ്യം ആണ്. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.