കിഡ്നി സ്റ്റോൺ തുടക്കത്തിലെ ഇല്ലാതാക്കാം ലക്ഷണങ്ങൾ അവഗണിക്കരുത്. ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ

നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ആളുകൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് കിഡ്നി സ്റ്റോൺ എന്നത്. ഇത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ആണ് ഓരോരുത്തരിലും ഉണ്ടാക്കുന്നത്. മൂത്രമൊഴിക്കുമ്പോൾ അതിശക്തമായ വേദനയും നിറവ്യത്യാസവും കാണപ്പെടുന്നതാണ് ഇതിൻറെ ആദ്യ ലക്ഷണം. ഇങ്ങനെ ശ്രദ്ധയിൽപെട്ടാൽ ഉടനെ തന്നെ വൈദ്യസഹായം ഉറപ്പുവരുത്തേണ്ടതാണ്. ഇല്ലെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴിമാറും. മിക്ക ആളുകളും ഇങ്ങനെ ഉണ്ടായാൽ വെള്ളം കുടിച്ച് താൽക്കാലിക പരിഹാരം കണ്ടെത്തുകയാണ് പതിവ്.

എന്നാൽ പിന്നീട് ഇത് കൂടുതൽ വഷളാവുകയും ചെയ്യുന്നു. വേനൽക്കാലത്താണ് കിഡ്നി സ്റ്റോൺ പ്രശ്നങ്ങൾ കൂടുതലും കണ്ടു വരുന്നത്. ചൂട് കൂടുന്നത് കൊണ്ട് ശരീരത്തിലെ ജലാംശം അമിതമായി നഷ്ടപ്പെടുകയും എന്നാൽ ധാരാളം വെള്ളം കുടിക്കാതെ വരികയും ചെയ്യുമ്പോൾ കിഡ്നിയുടെ പ്രവർത്തനം താറുമാറാകുന്നു. ഇത് കിഡ്നിയെ മാത്രമല്ല മറ്റ് അവയവങ്ങളെയും കാര്യമായി ബാധിക്കുന്നു. വേനൽക്കാലത്ത് മാത്രമല്ല വെള്ളം കുടിക്കുന്നതിൻറെ അളവ് കുറയുമ്പോഴും കിഡ്നി സ്റ്റോണിന് കാരണമാകുന്നു. ശരീരത്തിലെ വെള്ളത്തിൻറെ അളവ് കുറയുമ്പോൾ കിഡ്നിയിലെ റെസ്യൂഡൽ സാൾട്ട് അവിടെത്തന്നെ കെട്ടിക്കിടക്കും.

ഇതാണ് പിന്നീട് കിഡ്നി സ്റ്റോൺ ആയി മാറുന്നത്. ഉരുണ്ടതും മിനുസം ഉള്ളതുമായ കല്ലുകൾ അധികം വേദന ഉണ്ടാക്കാത്തവയാണ്. എന്നാൽ പരുപരുത്തതും കൂർത്തതും ആയ ചെറിയ കല്ലുകൾ ആണ് അതിശക്തമായ വേദന ഉണ്ടാക്കുന്നത്. ചിലപ്പോഴൊക്കെ ശക്തമായ നടുവേദനയും കണ്ടുവരാറുണ്ട്. കിഡ്നി സ്റ്റോണിന് സാധ്യത ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.

ഇല്ലെങ്കിൽ മരുന്നുകൾക്കും വെള്ളം കുടിക്കുന്നതു കൊണ്ടും യാതൊരു ഫലവും ഉണ്ടാകില്ല. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.