നിങ്ങളുടെ ഏറ്റവും വലിയ മാനസിക വിഷമം ഇതാണോ? തുടർച്ചയായി വരുന്ന ത്വക്ക് രോഗങ്ങളും അലർജികളും മാറാൻ ചെയ്യേണ്ടത്

പലതരത്തിലാണ് ത്വക്ക് രോഗങ്ങൾ ഓരോ മനുഷ്യനിലും കണ്ടുവരുന്നത്. നമ്മുടെ ശരീരത്തെ പുറത്തുള്ള അണുബാധകളിൽ നിന്നും പൊതിഞ്ഞു സംരക്ഷിക്കുക എന്ന ധർമ്മമാണ് ത്വക്ക് ചെയ്തുകൊണ്ടിരിക്കുന്നത്. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ആണ് ത്വക്ക്. ഇതിനെ ബാധിക്കുന്ന ഏതൊരു അവസ്ഥയും മൊത്തം ശരീരഘടനയെ ബാധിക്കുന്നു. ചിലപ്പോൾ ഇവിടെ ഉണ്ടാകുന്ന നിറവ്യത്യാസങ്ങൾ ഏതെങ്കിലും ഒരു അവയവത്തിന് വരുന്ന രോഗം മുൻകൂട്ടി കാണിച്ചു തരുന്നതിൻറെ ലക്ഷണമാവാം. ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്ന വൃക്കയുടെതുപോലെയുള്ള പ്രവർത്തനം തന്നെയാണ് ത്വക്കും ചെയ്തുകൊണ്ടിരിക്കുന്നത്.

വിയർപ്പിൻറെ രൂപത്തിലും ലവണങ്ങളുടെ രൂപത്തിലും ഇത് മാലിന്യങ്ങളെ വിസർജിക്കപ്പെടുന്നുണ്ട്. അതിനാൽ ഇതിനെ ബാധിക്കുന്ന ഏതൊരു അവസ്ഥയും ശരീര പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുന്നവയാണ്. എക്സിമ പോലുള്ള ത്വക്ക് രോഗങ്ങൾ ഏറെ സങ്കീർണത നിറഞ്ഞതാണ്. കൂടുതലായും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലാണ് ഇത് കണ്ടുവരുന്നത്. ഇവരുടെ കൈകാലുകളിൽ , മുഖത്ത് എന്നിവിടങ്ങളിൽ തൊലി വളരുകയും ചൊറിഞ്ഞു പൊട്ടുകയും ചെയ്യുന്നു. ഇതിൻറെ പാടുകൾ കുറേക്കാലം നീണ്ടുനിൽക്കുകയും ചെയ്യാറുണ്ട്.

കൃത്യമായി ചികിത്സിച്ച് മാറിയില്ലെങ്കിൽ വീണ്ടും വീണ്ടും വരികയും ആസ്ത്മ പോലുള്ള രോഗങ്ങളിലേക്ക് ഇത് കൊണ്ടെത്തിക്കുകയും ചെയ്യുന്നു. മറ്റു ചിലർക്ക് അവരുടെ ശരീരത്തിന് അലർജിയുണ്ടാക്കുന്ന വസ്തുക്കളിൽനിന്നും ആണ് ഇത്തരം അവസ്ഥ ഉണ്ടാകുന്നത്. ചില ഭക്ഷണസാധനങ്ങളിൽ നിന്നും ത്വക്കിൽ അലർജി ഉണ്ടാക്കാറുണ്ട്. ചുവന്ന തടിച്ച പാടുകൾ പോലെയോ ചൊറിച്ചിൽ പോലെയോ ആയിരിക്കും അത്. മറ്റു ചിലർക്കാണെങ്കിൽ ചില മരുന്നുകളും.

വിഷമുള്ള ചില ചെറിയ പ്രാണികളുടെ ഉപദ്രവവും ത്വക്കിലെ അലർജി ഉണ്ടാക്കാറുണ്ട്. ഇത് കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ അവയവങ്ങളെ കാര്യമായി ബാധിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.