ശരീരം മുന്നേ കൂട്ടി കാണിച്ചുതരുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത് മലാശയ കാൻസറിനു സാധ്യത

ഇന്ന് ലോകമെമ്പാടുമുള്ള ജനതകളെ പിന്തുടരുന്ന ഏറ്റവും ഗുരുതരമായ രോഗമാണ് അർബുദം എന്നത്. ഓരോരുത്തരെയും ഓരോ രീതിയിലാണ് അർബുദം ബാധിക്കുന്നത്. വയറിനെ സംബന്ധിച്ച് ഉണ്ടാകുന്ന ഏറ്റവും ഗുരുതരമായ അവസ്ഥയാണ് മലാശയ അർബുദം അഥവാ കോളോ റെക്ടൽ കാൻസർ. ഓരോരുത്തരും വരുത്തിവയ്ക്കുന്ന തെറ്റായ ജീവിതശൈലി ആണ് ഇത്തരം രോഗങ്ങളിലേക്ക് എത്തിക്കുന്നത്. ഇതുമൂലം മരണപ്പെടുന്നവരുടെ എണ്ണം ഇന്ന് വർധിച്ചിരിക്കുകയാണ്. സംസ്കരിച്ച ഭക്ഷണപദാർത്ഥങ്ങളും , മാംസ വിഭവങ്ങളും, അനാരോഗ്യകരമായ എണ്ണ ഉപയോഗിച്ചുണ്ടാക്കിയ പലഹാരങ്ങളും കൂടുതൽ ഉപയോഗിക്കുന്നവരാണ്.

മിക്കവരും. ഇത്തരം പദാർത്ഥങ്ങൾ നമ്മുടെ ശരീരത്തിൽ അളവിൽ കൂടുതൽ കൊഴുപ്പ് അടിഞ്ഞു കൂടാൻ ഇടയാക്കുന്നു. ഇത് അമിതവണ്ണത്തിന് കാരണമാകാറുണ്ട്. ഇവരിലാണ് ഇതുപോലെയുള്ള കാൻസർ കൂടുതലായും കണ്ടു വരുന്നത്. പുകവലി ,മദ്യപാനം എന്നീ ദുശീലങ്ങൾ കൂടുതലായി ഉള്ളവരിലും മലാശയ അർബുദം കണ്ടുവരാറുണ്ട്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. പാരമ്പര്യമായും മലാശയ കാൻസർ കണ്ടുവരുന്നുണ്ട്.

ഇത്തരം ജീവിതശൈലികൾ മാറ്റം വരുത്തിയാൽ തന്നെ ഈ രോഗത്തിൽ അകപെടാതിരിക്കാൻ സാധിക്കും. ശരീരത്തിൽ ഇതിൻറെ ലക്ഷണങ്ങൾ ഉണ്ടോയെന്ന് ഒരു 40 വയസ്സിന് ശേഷം പത്ത് വർഷം കൂടുമ്പോഴെങ്കിലും പരിശോധിക്കുന്നത് നല്ലതാണ്. മുൻകൂട്ടി തിരിച്ചറിഞ്ഞ് ചികിത്സ എടുക്കുകയാണെങ്കിൽ കൂടുതൽ സങ്കീർണത ഉണ്ടാക്കാതെ ഇതിൽ നിന്നും രക്ഷപ്പെടാൻ സാധിക്കും. ഇതിനെ പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം എന്നു പറയുന്നത് നമ്മുടെ ഭക്ഷണശീലങ്ങളിൽ പച്ചക്കറി , പഴവർഗ്ഗങ്ങൾ എന്നിവ കൂടുതൽ ഉൾപ്പെടുത്തുകയാണ്.

അതോടൊപ്പം തന്നെ റെഡ്മീറ്റ് വിഭാഗങ്ങളിൽപ്പെട്ട ബീഫ്, പന്നി , താറാവ് എന്നിവയുടെ ഉപയോഗം തീർത്തും ഒഴിവാക്കുകയും വേണം. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കണ്ടു നോക്കൂ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.