നിങ്ങളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം സുഖനിദ്ര കിട്ടാൻ എന്തെല്ലാം ചെയ്യണം

ഉറക്കം എന്നത് ഒരു മനുഷ്യന് ഏറ്റവും അത്യാവശ്യമായതും ഒഴിച്ചുകൂടാനാവാത്തതുമാണ്. ഉറക്കം കിട്ടുക എന്ന് പറഞ്ഞാൽ അത് ഒരു അനുഗ്രഹമാണ് . ചിലർ പറയും ഉറക്കം കിട്ടുന്നില്ല, ശരിയായി ഉറങ്ങിയിട്ട് എത്രനാളായി എന്നൊക്കെ. ഉറക്കം കൂടിയാലും കുറഞ്ഞാലും ഒരുപോലെ പ്രശ്നമാണ്. ഉറക്കവുമായി ബന്ധപ്പെട്ട് ഇപ്പോൾ നമ്മുടെ നാട്ടിൽ പല രോഗങ്ങളും കണ്ടു വരുന്നുണ്ട്. ചിലർ ഉറക്കത്തിൽ നടക്കുന്നു, സംസാരിക്കുന്നു അങ്ങനെ പലതും ഉറക്കത്തിൽ സംഭവിക്കുന്നു. ഉറക്കം കൃത്യമായി കിട്ടിയില്ല എങ്കിൽ പല രീതിയിൽ ആ വ്യക്തിയെ ബാധിച്ചേക്കാം. മാനസികമായും ശാരീരികമായും പ്രശ്നങ്ങൾ അനുഭവിക്കാം.

ഉറക്കം കുറഞ്ഞാൽ തലവേദന ,മാനസിക പ്രശ്നം, ഹോർമോണിൻറെ വ്യതിയാനം, ഓർമ്മക്കുറവ് എന്നിവയൊക്കെ ഉണ്ടാവാം. ഉറക്കം പലർക്കും പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. നല്ല ഉറക്കം നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്ന ഗുണങ്ങളും ഏറെയാണ്. ഒരു ദിവസം മുഴുവൻ നല്ല ഊർജ്ജത്തോടെ പ്രവർത്തിക്കാൻ നല്ല ഉറക്കം നമ്മെ സഹായിക്കുന്നു. പ്രമേഹം ,ഹൃദ്രോഗം, രക്തസമ്മർദ്ദം എന്നീ രോഗങ്ങൾ ഉള്ള ആളുകൾക്ക് ഉറക്കമില്ലായ്മ നന്നായി ദോഷം ചെയ്യും. നല്ല ഉറക്കം കിട്ടാനായി ചില കാര്യങ്ങൾ ചെയ്തു നോക്കാം.

ഏറ്റവും ആദ്യമായി ചെയ്യേണ്ടത് 2 മണിക്കൂർ മുൻപെങ്കിലും രാത്രിയിൽ ഭക്ഷണം കഴിച്ചിരിക്കണം എന്നതാണ്. അതുപോലെതന്നെ ഉറങ്ങാൻ പോകുമ്പോൾ നല്ല പാട്ട് കേൾക്കുകയോ, സന്തോഷം തരുന്ന സിനിമകൾ കാണുകയോ ചെയ്യാം. കഴിവതും കിടക്കാൻ നേരത്ത് ചായ ,കാപ്പി എന്നിവ കുടിക്കുന്നത് ഒഴിവാക്കണം. അതുപോലെതന്നെ സിട്രസ് ധാരാളം അടങ്ങിയ പഴവർഗങ്ങൾ കഴിക്കുന്നതും ഒഴിവാക്കണം.

ഇതെല്ലാം ഉറക്കത്തിന് തടസ്സം ചെയ്യുന്ന കാര്യങ്ങളാണ്. കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.