നിങ്ങളുടെ കൈകളിലും കാലുകളിലും വേദന മരവിപ്പ് എന്നിവ അനുഭവപ്പെടാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം ഇത് ഗുരുതര രോഗങ്ങളുടെ തുടക്കം ആയിരിക്കാം

ഇന്ന് പല തരത്തിലുള്ള വേദനകളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ആണ് ഓരോരുത്തരും. കാൽമുട്ട് വേദന ,കൈമുട്ട് വേദന, ഇടുപ്പു വേദന, നടുവേദന എന്നിങ്ങനെ ശരീരത്തിൻറെ പല ഭാഗങ്ങളിലും പല തരത്തിലും ആണ് ആളുകൾക്ക് വേദന അനുഭവപ്പെടാറുള്ളത്. ജീവിതശൈലിയിൽ ഉണ്ടായ മാറ്റം കാരണം പലരെയും അമിതവണ്ണത്തിലേക്ക് നയിച്ചിട്ടുണ്ട്. ഇങ്ങനെയുള്ളവർക്കും ഇതുപോലെയുള്ള വേദനകൾ കൂടുതലായും കണ്ടുവരാറുണ്ട്. ശരീരത്തിൻറെ സന്ധികളിലുണ്ടാകുന്ന വേദന , നീർക്കെട്ട് , പിടി മുറുക്കം എന്നീ കാരണങ്ങളാണ് സന്ധിവാതത്തിലേക്ക് എത്തിക്കുന്നത് . എന്നാൽ ഇത്തരം സന്ധിവാതങ്ങൾ ഒരു രോഗത്തെകാൾ ഉപരി രോഗലക്ഷണമാണ്.

സാധാരണയായി കണ്ടുവരുന്ന സന്ധിവാതങ്ങളാണ് ആമവാതം , രക്തവാതം , ലൂപ്പസ് , ഗൗട്ട് തുടങ്ങിയവ. ശരീരത്തിലെ സന്ധികളിൽ ഉണ്ടാകുന്ന വേദനയും വീക്കവും ആണ് സന്ധിവാതത്തിൻറെ പ്രധാന ലക്ഷണം. ആദ്യം അരക്കെട്ടിലും കൈകളിലും കാലുകളിലും ആണ് വേദന അനുഭവപ്പെടുക. തുടർന്ന് അത് ശരീരത്തിലെ മറ്റ് സന്ധികളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. തന്മൂലം രാവിലെ എണീക്കുമ്പോൾ സന്ധികൾക്ക് ഒരു മുറുക്കവും ബുദ്ധിമുട്ടും ഉണ്ടാകാറുണ്ട്. തുടക്കത്തിലെ ഇത്തരം പ്രശ്നങ്ങൾ കണ്ടെത്തി ചികിത്സ നടത്തിയില്ലെങ്കിൽ ഇത് മാരകമായ വൈകല്യങ്ങൾക്ക് കാരണമാകും.

സന്ധികളിൽ നീര് ,കാൽ മുട്ട് മടക്കുമ്പോൾ വേദന എന്നിവയെല്ലാം ഇതിൻറെ ലക്ഷണങ്ങളിൽ പെട്ടതാണ്. ചില രക്തപരിശോധനയിലൂടെയും ഇതിൻറെ സാധ്യത കണ്ടുപിടിക്കാനാകും. ഇത്തരം പ്രശ്നങ്ങൾ ആദ്യമേ കണ്ടെത്തി ചികിത്സിക്കുകയാണെങ്കിൽ ഇതുമൂലമുണ്ടാകുന്ന അസ്ഥികളുടെ തേയ്മാനം കുറയ്ക്കാനും രോഗത്തിൻറെ കാഠിന്യം കുറയ്ക്കാനും സാധിക്കും.

സന്ധിവാതത്തിൻറെ കൂടുതൽ ചികിത്സാ രീതിയെ കുറിച്ച് അറിയുവാൻ ഈ വീഡിയോ കണ്ടു നോക്കൂ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.