സ്ത്രീകൾ ശ്രദ്ധിക്കുക! ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയാതെ പോകരുത്

സ്ത്രീകളിൽ ഉണ്ടാകുന്ന ഒരു പ്രക്രിയയാണ് ആർത്തവം. ആരോഗ്യമുള്ള ഒരു സ്ത്രീയുടെ ഒരു ലക്ഷണമാണ് ആർത്തവം അഥവാ മാസമുറ. ആർത്തവ സമയത്ത് സ്ത്രീ ശരീരത്തിൽ നിന്നും രക്തം പുറന്തള്ളപ്പെടുന്നു. ഒരു സ്ത്രീ അമ്മയാകും എന്നതിൻറെ ഒരു സൂചനയാണിത്. ഏകദേശം പന്ത്രണ്ട് വയസു കഴിഞ്ഞാൽ ഒരു പെൺകുട്ടിയ്ക്ക് ആർത്തവം വരാനുള്ള ലക്ഷണങ്ങൾ കാണിക്കും. ഒരു മാസത്തിൽ 28 ദിവസം കഴിഞ്ഞാൽ അടുത്ത ആർത്തവം വരും. എന്നാൽ 12 മാസം കഴിഞ്ഞു ഇതു വരാതിരുന്നാൽ പല സ്ത്രീകളും ആശങ്കയോടെ കാണുന്നു. ഇതിനെയാണ് ആർത്തവവിരാമം എന്നു പറയുന്നത്.

ആർത്തവവും ആർത്തവവിരാമവും എല്ലാം ഒരു സ്ത്രീയുടെ ശരീരത്തിൽ അനുഭവപ്പെടുന്ന ഒന്നാണ്. ആർത്തവവിരാമം നമ്മുടെ ശരീരത്തിലെ ഹോർമോണുകളുടെ കുറവുമൂലം നടക്കുന്നതാണ്. ആർത്തവം എല്ലാ മാസവും ശരിയായരീതിയിൽ വന്നാൽ തന്നെ ഒരു പരിധിവരെ ആരോഗ്യത്തെയും മനസ്സിനേയും നല്ല രീതിയിൽ സംരക്ഷിക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ ആർത്തവ വിരാമം സ്ത്രീകളിൽ ദേഷ്യവും പല ആരോഗ്യപ്രശ്നങ്ങൾക്കും വഴിയൊരുക്കും.

ആർത്തവവിരാമം വരുന്നതിനു മുൻപ് സ്ത്രീകളിൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. ശരീരം നന്നായി വിയർക്കുക, ഉറക്കം കുറയുക, ശരീരം മുഴുവൻ വേദന അനുഭവപ്പെടുക, ആർത്തവം വരുന്ന കാലയളവ് നീണ്ടു നിൽക്കുക, 2-3 മാസം കഴിഞ്ഞു വരിക, ദേഷ്യം അടക്കാൻ പറ്റാതെ വരിക, പെട്ടെന്ന് സങ്കടം വരുക എന്നിവയെല്ലാം ഇതിൻറെ ലക്ഷണങ്ങളാണ്. ആർത്തവ വിരാമ സമയത്ത് സ്ത്രീകൾക്ക് ശാരീരികമായും മാനസികമായും കൂടുതൽ കരുതൽ ആവശ്യമാണ്. അതുകൊണ്ട് കുടുംബത്തിലുള്ളവർ ഇത് അറിഞ്ഞു അവർക്ക് കൂടെ നിൽക്കണം.

ഈ സമയത്ത് നല്ല ഭക്ഷണങ്ങൾ കഴിക്കുക, രാത്രി കിടക്കുമ്പോൾ കുളിച്ചു തണുത്ത വെള്ളം കുടിച്ചു കിടക്കുക, രാവിലെ യോഗ ചെയ്യുക ഇതെല്ലാം ആർത്തവ വിരാമ സമയത്ത് ചെയ്താൽ നല്ല ഗുണം ലഭിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.