നിങ്ങൾക്ക് ശരീരത്തിൻറെ ഈ ഭാഗത്ത് എപ്പോഴും വേദന വരാറുണ്ടോ? ഒരുപക്ഷേ വരാനിരിക്കുന്ന വാത രോഗത്തിൻറെ തുടക്കമായിരിക്കും

സാധാരണയായി 20 വയസ്സുമുതൽ 30 വയസ്സു വരെയുള്ള കൗമാരക്കാരിൽ ആണ് ഇത്തരം രോഗലക്ഷണങ്ങൾ കൂടുതലായും കണ്ടുവരുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഇത് കൂടുതലായും കണ്ടു വരുന്നത്. നടുവിന് ഉണ്ടാകുന്ന വേദനയാണ് ഇതിൻറെ ലക്ഷണമായി ആദ്യം കണ്ടുവരുന്നത്. ഇങ്ങനെ സ്ഥിരമായി നട്ടെല്ലിനുണ്ടാകുന്ന നീർക്കെട്ടാണ് ആൻകൈലോസിംഗ് സ്പോണ്ടിലൈറ്റിസ് എന്ന രോഗാവസ്ഥ. ഇത് ഒരു വാതരോഗം ആണ് .പലപ്പോഴും ഇത്തരം വേദനകൾ വരുമ്പോൾ ശ്രദ്ധിക്കാതെ വരുന്നു. ചെറിയ വേദന സംഹാരികൾ കഴിച്ചും ഓയിൻ മെൻറുകൾ പുരട്ടിയും ഇത്തരം വേദനകൾക്ക്.

കുറവ് ഉണ്ടാകുന്നത് മൂലം വൈദ്യ സഹായം തേടാതെ പോകുന്നവരാണ് എല്ലാവരും. എന്നാൽ തുടക്കത്തിൽ തന്നെ ഇത് തിരിച്ചറിയപ്പെടാതെ പോകുമ്പോൾ വലിയ ബുദ്ധിമുട്ടുകൾ ആണ് പിന്നീട് ഇത് ഉണ്ടാക്കുന്നത്. അപ്പോഴേക്കും രോഗം മൂർച്ഛിച്ച് ഉണ്ടാകും. കുനിഞ്ഞ് ജോലി ചെയ്യാനും കഴുത്ത് ചലിപ്പിക്കാനുള്ള കഴിവുകൾ നഷ്ടപ്പെട്ട് തുടങ്ങിയിട്ടും ഉണ്ടാകും. ഇത് ഒരു പാരമ്പര്യ രോഗമാണ്. അതുകൊണ്ടുതന്നെ ഇത് പിന്നീടുള്ള തലമുറകളിലേക്കും പകർന്നു പോയിക്കൊണ്ടിരിക്കുന്നു. ഇത്തരം ലക്ഷണങ്ങൾ തുടക്കത്തിലെ ശ്രദ്ധിച്ച് ചികിത്സ നടത്തിയില്ലെങ്കിൽ.

ചലനശേഷി തന്നെ നഷ്ടപ്പെടുത്തിയേക്കാവുന്ന അവസ്ഥയിലേക്ക് ഇത് മാറിയിട്ടുണ്ടാകും. ഈ രോഗമുള്ളവരുടെ ശരീരം കുനിഞ്ഞ് മുന്നിലേക്ക് വളഞ്ഞിരിക്കും. അതിനാൽ തന്നെ ഇവർക്ക് സുഗമമായി നടക്കാനും വളരെ ബുദ്ധിമുട്ടായിരിക്കും. കണ്ണുകളിൽ ഉണ്ടാകുന്ന നീർക്കെട്ട്, വേദന , കാഴ്ച മങ്ങൽ എന്നിവയെല്ലാം ഈ രോഗത്തിൻറെ തുടർലക്ഷണങ്ങളും ആകാം.

ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കണ്ടു നോക്കൂ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.