മുഖത്തും കക്ഷത്തിലും സ്വകാര്യ ഭാഗങ്ങളിലും വരുന്ന കറുപ്പ് നിറം നിങ്ങളെ അലട്ടാറുണ്ടോ? അതിനുള്ള ശാശ്വത പരിഹാരം ഇതാ

മിക്ക ആളുകളിലും മുഖത്തും സ്വകാര്യ ഭാഗങ്ങളിലും കക്ഷത്തിലും തുടയിടുക്കിലും കറുപ്പ് നിറങ്ങൾ വരാറുണ്ട്.പലരുടെയും ചർമ്മങ്ങളിൽ പ്രത്യേകിച്ച് മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ വലിയ മാനസിക വിഷമം ഉണ്ടാക്കുന്നവയാണ്. സൗന്ദര്യത്തെക്കുറിച്ച് കൂടുതൽ ആശങ്ക ഉള്ളവരിൽ ഇത്തരം മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. കൗമാരക്കാരായ ആൺകുട്ടികളിലും പെൺകുട്ടികളിലും ഇത്തരം ചർമ്മപ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. അവരിൽ മാത്രമല്ല മുതിർന്ന സ്ത്രീകളിലും പുരുഷന്മാരിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. നല്ല ഭംഗിയുള്ളതും തിളക്കമുള്ളതുമായ ശരീര ചർമ്മം ഉള്ളവരായിരിക്കാനാണ് എല്ലാവരുടെയും താൽപര്യം.

എന്നാൽ ഇത്തരം കറുത്ത പാടുകൾ ഓരോരുത്തരെയും വല്ലാതെ തളർത്തുന്നു. ചിലർക്ക് മുഖത്ത് മാത്രമല്ല തുടയിടുക്കിലും കഴുത്തിനു പുറകുവശത്തും കക്ഷത്തിലും കറുപ്പ് നിറം കണ്ടുവരാറുണ്ട്. വരണ്ട ചർമം ഉള്ളവരിലാണ് കൂടുതലായും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. നമ്മുടെ ചർമ്മത്തിന് നിറം കൊടുക്കുന്ന മെലാനിൻ എന്ന വസ്തുവിൻറെ ഉൽപാദനം അമിതമാകുമ്പോൾ ആണ് ഇത്തരം പാടുകൾ ഉണ്ടാകുന്നത്. അതുമാത്രമല്ല അമിതമായ സൂര്യപ്രകാശം ഏൽക്കുമ്പോഴും ഇത്തരം പാടുകൾ ഉണ്ടാകാറുണ്ട്. അതുമാത്രമല്ല ചർമ്മത്തിൽ ഉണ്ടാകുന്ന മുറിവുകൾ കൊണ്ടും കുരുക്കൾ വന്നു പോകുന്നത് കൊണ്ടും ഇത്തരം പാടുകൾ മായാതെ നിൽക്കാറുണ്ട്.

വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവയുടെ കുറവുമൂലമാണ് ഒരുപക്ഷേ ഇങ്ങനെ സംഭവിക്കുന്നത്. അതുമാത്രമല്ല കക്ഷത്തിൽ ഒക്കെ കറുപ്പ് നിറം വരാനുള്ള ഒരു പ്രധാന കാരണം നല്ല ടൈറ്റ് ആയ വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് കൊണ്ടാണ്. ഇത്തരത്തിൽ ചർമത്തിൽ മറ്റു വസ്തുക്കൾ കൊണ്ട് ഉണ്ടാകുന്ന ശക്തമായ സമ്മർദ്ദം ആണ് ഇങ്ങനെ വരുത്തുന്നത്. ഇതുമൂലം അവിടെ അണുബാധ ഉണ്ടാകുകയും മെലാനിൻ കൂടുതൽ ഉൽപാദിപ്പിക്കപ്പെടുകയും കറുപ്പുനിറം ഉണ്ടാവുകയും ചെയ്യുന്നു.

അമിതവണ്ണമുള്ള ആളുകളിലും പിസിഒഡി പ്രശ്നമുള്ള സ്ത്രീകളിലും കഴുത്തിലെ പുറകുവശത്തു നെറ്റിയിലും സ്വകാര്യ ഭാഗങ്ങളിലും തുടയിടുക്കിലും കറുപ്പ് നിറം കൂടുതലായും കണ്ടു വരുന്നത്. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.