ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചുനോക്കൂ! നിങ്ങളുടെ ഏറ്റവും വലിയ പ്രശ്നങ്ങൾ മാറി കിട്ടും. സൗന്ദര്യം വർദ്ധിക്കുകയും ചെയ്യും

ഒരുപാടുപേരെ അലട്ടുന്ന ഒരു വലിയ പ്രശ്നമാണ് മുഖക്കുരു. മുഖസൗന്ദര്യത്തെ ആണ് ഏറ്റവും കൂടുതലായി ഇത് ബാധിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാവരും കാര്യമായി തന്നെ ഇത് നോക്കാറുണ്ട്. കൗമാരക്കാരായ ആൺകുട്ടികളിലും പെൺകുട്ടികളിലും മാത്രമല്ല ഇത് കണ്ടുവരുന്നത്. ഒരു 45 വയസ്സ് വരെയുള്ള സ്ത്രീകളിലും പുരുഷന്മാരിലും ഇത് കണ്ടു വരുന്നുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. പ്രധാനമായും നെറ്റിയിലും കവിളിലും കഴുത്തിലും ആണ് ഇത് കണ്ടു വരുന്നത്. നമ്മുടെ സ്കിനിൻറെ തിളക്കവും ഭംഗിയും ആരോഗ്യവും നിലനിർത്താൻ ശരീരം സ്വയം.

ഒരു എണ്ണമയം ഉൽപ്പാദിപ്പിക്കുന്നുണ്ട് . ഇത് സെബം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവ പ്രധാനമായും ഉള്ളത് തൊലിയിലെ രോമകൂപങ്ങളിൽ ആണ്. നമ്മുടെ തൊലിയിലെ ചെറിയ മൃതചർമ്മങ്ങൾ ഇളകി രോമകൂപങ്ങളിലെ സുഷിരങ്ങൾ അടഞ്ഞു പോകുന്നു. അങ്ങനെ വരുമ്പോൾ സ്വാഭാവികമായും വന്നുകൊണ്ടിരിക്കുന്ന എണ്ണമയം അവിടെ തങ്ങി നിന്ന് അവിടത്തെ ടിഷ്യുമായി ചേർന്ന് കട്ടി പിടിക്കുമ്പോഴാണ് മുഖക്കുരു വായി മാറുന്നത്. ചിലത് പഴുത്ത് വലിയ കുരുക്കൾ തന്നെ ഉണ്ടാകാറുണ്ട്.

ചിലതിന് ചൊറിച്ചിലും നല്ല വേദനയും ഉണ്ടാകുന്നു. ഇത്തരം കുരുക്കൾ ചൊറിഞ്ഞു പൊട്ടുമ്പോൾ അവിടെ നിന്നും വരുന്ന ബാക്റ്റീരിയകൾ പരന്ന് മുഖം മുഴുവനും ഇത്തരം വലിയ കുരുക്കൾ ഉണ്ടാകാനും കാരണമാകുന്നു. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ എളുപ്പം ദഹിക്കുന്ന ഊർജ്ജമായി മാറുന്ന ഭക്ഷണപദാർത്ഥങ്ങളാണ് മുഖക്കുരുവിന് കാരണമാകുന്നത്. അത് കണ്ടെത്തി ഒഴിവാക്കുകയാണെങ്കിൽ ഒരു പരിധിവരെ മുഖക്കുരു വരുന്നത് തടയാൻ സാധിക്കും.

ദിവസവും മുഖം മൂന്നോ നാലോ തവണ തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുന്നത് അവിടെ അടിഞ്ഞുകൂടിയ ബാക്ടീരിയകളും മൃതകോശങ്ങളും നീക്കംചെയ്യാനും മുഖക്കുരു വരുന്നത് തടയാനും സഹായിക്കും. ഇത്തരം കാര്യങ്ങളെ കുറിച്ച് അറിയാൻ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.