നിങ്ങളുടെ മൂക്ക് ഇങ്ങനെയാണോ? വിട്ടുമാറാത്ത മൂക്കടപ്പും കൂർക്കം വലിയും ഉള്ളവരാണോ? എങ്കിൽ സൂക്ഷിക്കുക

സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമാണ് സൈനസൈറ്റിസ്. എല്ലാവർക്കും കവിളിൻറെ ഇരുവശങ്ങളിലും, നെറ്റിയിലും, കണ്ണിനും മൂക്കിനും ഇടയിൽ ആയും കാണപ്പെടുന്ന ഒന്നാണ് സൈനസ്. ഈ സൈനസുകൾ ശരീരത്തിൽ വലിയൊരു ധർമ്മമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നമ്മൾ ശ്വസിക്കുമ്പോൾ മൂക്കിൽ കൂടി കയറിപ്പോകുന്ന ബാക്ടീരിയകളെ ഈ സൈനസുകൾ പിടിച്ചു എടുക്കുന്നുണ്ട്, തലയോട്ടിയുടെ ഭാരം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. എന്തെങ്കിലും അപകടം തലയ്ക്കു സംഭവിക്കുമ്പോൾ തലച്ചോറിനെ സംരക്ഷിക്കാനും ഇത്തരം സൈനസുകൾ സഹായിക്കുന്നു. അതുമാത്രമല്ല നമ്മുടെ ശബ്ദവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നുമുണ്ട്. അതുകൊണ്ടാണ് സൈനസുകൾക്ക് എന്തെങ്കിലും ആണുബാധഉണ്ടായാൽ ശബ്ദ മാറ്റം ഉണ്ടാകുന്നത്.

സൈനസുകൾ പിടിച്ചെടുത്തു വയ്ക്കുന്ന അണുക്കൾ നശിപ്പിച്ച് പുറത്തേക്ക് കളയുന്ന സ്രവമാണ് കഫം ആയി പുറത്തുവരുന്നത്. അപ്പോഴാണ് ജലദോഷം ഉണ്ടാകുന്നത്. ഇത്തരത്തിൽ ഒഴുകിപ്പോകുന്ന പോകുന്ന സ്രവങ്ങൾക്ക്പോകാൻ എന്തെങ്കിലും തടസ്സം നേരിട്ടാൽ അതായത് സൈനസുകൾക്ക് വീക്കം ഉണ്ടാവുകയും മൂക്കിനെ വളവ് ഉണ്ടാവുകയും ചെയ്യുമ്പോൾ ഈ പ്രവർത്തനത്തിന് തടസ്സം നേരിടുന്നു. അങ്ങനെ വരുമ്പോൾ ഇവ സൈനസുകളിൽ കെട്ടിക്കിടക്കുകയും അവിടെ ബാക്ടീരിയ ,ഫംഗസ്, വൈറസ് എന്നിവ വളരുകയും അണുബാധ ഉണ്ടാവുകയും ചെയ്യുന്നു.

ഇങ്ങനെയാണ് സൈനസൈറ്റിസ് ഉണ്ടാകുന്നത്. അതുമാത്രമല്ല എന്തെങ്കിലും അലർജി മൂലം മൂക്കിൽ ദശ വളരുകയും സൈനസ് പുറത്തേക്ക് കളയുന്ന സ്രവങ്ങൾക്ക് പുറത്തുപോകാൻ തടസ്സം നേരിടുകയും ചെയ്യുമ്പോൾ ഇത്തരം അണുബാധ ഉണ്ടാകുന്നു. ഇത്തരക്കാർക്ക് കൂടെക്കൂടെ തലവേദനയും ജലദോഷവും മണം നഷ്ടപ്പെടുന്ന അവസ്ഥയും കണ്ണിനു ചുറ്റും വേദനയും അനുഭവപ്പെടുന്നു. സൈനസൈറ്റിസ് തടയാനുള്ള ഏറ്റവും നല്ല മാർഗ്ഗം എന്ന് പറയുന്നത് അതിനെ പ്രതിരോധിക്കുക എന്നതാണ്.

അലർജിയുണ്ടാക്കുന്ന സാഹചര്യങ്ങൾ അതായത് തലയിൽ അധികനേരം എണ്ണ വയ്ക്കുകയും വെയിൽ കൊള്ളുകയും ചെയ്യുന്നത് ഒഴിവാക്കിയും പുകവലി ,മദ്യപാനം എന്ന ശീലങ്ങൾ ഒഴിവാക്കിയും ഈ രോഗം വരുന്നതിനെ ചെറുക്കാൻ സാധിക്കും. കൂടുതലറിയുന്നതിന് വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.