ഇത്തരം പ്രശ്നങ്ങൾ നിങ്ങളുടെ കുട്ടികൾക്ക് ഉണ്ടോ? എങ്കിൽ സൂക്ഷിക്കുക

ഇന്ന് ചില വീടുകളിൽ മാതാപിതാക്കൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് അവരുടെ കുട്ടികളിലുള്ള ഹൈപ്പർ ആക്ടിവിറ്റി, ശ്രദ്ധയില്ലായ്മ, എടുത്തുചാട്ടം, മാനസിക പിരിമുറുക്കം മുതലായവ. ഒരു സ്ത്രീ അമ്മയാവാൻ തുടങ്ങുമ്പോൾ തന്നെ അവർ പല പ്രതീക്ഷയിലൂടെ ആയിരിക്കും കടന്നുപോവുക. എന്നാൽ ആ സമയത്ത് അവരിൽ ഉണ്ടാകുന്ന മാനസിക വിഷമങ്ങൾ എല്ലാം കുഞ്ഞിനെയും സാരമായി ബാധിക്കുന്നു. ഒരു കുഞ്ഞുണ്ടായി കഴിഞ്ഞാൽ കുഞ്ഞിൽ ഉള്ള മാറ്റങ്ങൾ അവരെ അസ്വസ്ഥരാക്കും. നാലു വയസ്സു വരെ ഇത് കുട്ടിയുടെ വികൃതി ആയിട്ടും കളികൾ ആയിട്ടും കരുതും.

എന്നാൽ പിന്നീട് ആ രീതികൾ തുടർന്ന് കൊണ്ടുപോകുമ്പോഴാണ് നമ്മൾ അവരുടെ പ്രശ്നങ്ങൾ തിരിച്ചറിയുന്നത്. കുട്ടികളിലുണ്ടാകുന്ന കൂടുതൽ ലഹളകളും വികൃതികളും ശ്രദ്ധയില്ലായ്മ യും ഒരു സാധനം വെച്ചിടത്ത് തിരികെ വെക്കാതിരിക്കുകയും ഒരു കാര്യം ചെയ്തു അവസാനിപ്പിക്കാതെ പാതിവഴിയിൽ വെച്ച് നിർത്തി പോവുകയും ചെയ്യുക എന്നിവയെല്ലാം ഇത്തരം പ്രവർത്തനങ്ങളുടെ ലക്ഷണങ്ങളാണ്. ഇങ്ങനെയുള്ള കുട്ടികൾ പിന്നീട് മറ്റ് കുട്ടികളിൽ നിന്നും മാറിനിൽക്കും.

അങ്ങനെ വരാതിരിക്കാൻ മാതാപിതാക്കളും ടീച്ചർമാരും ഒന്നിച്ചുനിന്ന് ഇങ്ങനെയുള്ള കുട്ടികളെ മുൻനിരയിൽ എത്തിക്കാൻ ശ്രമിക്കണം. ചില കുട്ടികൾക്ക് നല്ല കൗൺസിലിംഗ് വേണ്ടിവന്നേക്കാം. മാതാപിതാക്കൾ എന്ന രീതിയിൽ കുട്ടികളെ മുൻനിരയിൽ എത്തിക്കാൻ പല രീതികൾ ശ്രമിച്ചു നോക്കാം. ചിത്രങ്ങൾ കാട്ടി കൊടുത്തു കൊണ്ട് കഥ പറയിപ്പിക്കുക, ചിത്രങ്ങൾ വരയ്ക്കാനും കളർ ചെയ്യുവാനും പരിശീലിപ്പിക്കുക.

ശരിയായ എണ്ണങ്ങൾ കൂട്ടി വെക്കാൻ കൊടുത്തു കൊണ്ടും അവരെ കുറച്ചുസമയം ക്ഷമയോടെ പിടിച്ചിരുത്താനും സാധിക്കും. അവർ ചെയ്യുന്ന കാര്യങ്ങൾക്ക് അഭിനന്ദനം അർഹിക്കുന്നതാണെങ്കിൽ ചെറിയ പ്രോത്സാഹനങ്ങൾ കൊടുത്തുകൊണ്ടു അങ്ങിനെയും പരിശീലിക്കാം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.