ഇത്തരം ലക്ഷണങ്ങൾ അവഗണിക്കരുത് ഇത് നിങ്ങൾക്കും വന്നേക്കാം!ചിലപ്പോൾ പ്രമേഹം വരാനുള്ള സാധ്യത ആവാം

ഇന്നത്തെ കാലത്ത് പ്രമേഹം എന്നു പറയുന്നത് ഏതൊരാൾക്കും വരാവുന്ന രോഗമാണ്. പണ്ടൊക്കെ ഇതിന് 10 ശതമാനം ആണ് സാധ്യത എങ്കിൽ ഇന്ന് അതിൻറെ സാധ്യത പതിന്മടങ്ങായി വർധിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ ജീവിത രീതികളാണ് ഇതിനെല്ലാം കാരണം. തെറ്റായ രീതിയിലുള്ള ഭക്ഷണക്രമങ്ങളും തിരഞ്ഞെടുക്കുന്ന ഭക്ഷണ സാധനങ്ങളും ആണ് ഇതിനെല്ലാം പ്രധാന കാരണം. രാവിലെ നേരം വൈകി ഉണരുന്നതു മുതൽ തുടങ്ങുന്നു ഇതിലെ അപാകതകൾ. രാവിലെ നേരം വൈകി ഭക്ഷണം കഴിക്കുന്നതും തിരക്കുമൂലം ഉച്ചഭക്ഷണം വൈകുന്നതും രാത്രി ഫാസ്റ്റ് ഫുഡുകൾ കഴിക്കാൻ തിരഞ്ഞെടുക്കുന്നതും.

എല്ലാം പ്രമേഹ സാധ്യത വർധിപ്പിക്കുന്നു. കൃത്യസമയത്ത് ഉറങ്ങാൻ കിടക്കാത്തത് മൂലവും ഈ സാധ്യത വർധിപ്പിക്കുന്നു. ആരോഗ്യകരമായ ശരീരത്തിന് ഒരു എട്ടു മണിക്കൂറെങ്കിലും ഉറക്കം അത്യാവശ്യമാണ്. എല്ലാവരും ഓഫീസ് ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നത് മൂലം സ്ട്രസ്സ് വർദ്ധിക്കുകയും ശാരീരികാധ്വാനം കുറയുകയും ചെയ്യുന്നു. ഇതും ഭാവിയിൽ പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. മൂന്നുമാസത്തിലൊരിക്കൽ രക്തപരിശോധന നടത്തി നോക്കിയാൽ ഇത് വരാനുള്ള സാധ്യത ഉണ്ടോ എന്ന് മനസ്സിലാക്കാം.

ഭക്ഷണത്തിന് മുമ്പും അതിനുശേഷവും ഉള്ള രക്തത്തിലെ പഞ്ചസാരയുടെ അളവുകൾ നോക്കിയാൽ ഇത് മനസ്സിലാക്കാം. ഏറ്റവും നല്ലത് HbA1c എന്ന ഒരു ടെസ്റ്റ് നടത്തി നോക്കിയാൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കാം. ചിലരിൽ ഭയങ്കരമായ വെള്ളം ദാഹവും വിശപ്പും കൂടുതലായിരിക്കും. ചിലർക്ക് ഇടയ്ക്കിടെ മൂത്രം ഒഴിക്കണം എന്ന തോന്നലും ഉണ്ടാകും.

ഇത്തരം ലക്ഷണങ്ങൾ ഉള്ളവർ രക്തം നിർണയം നടത്തി വിദഗ്ധചികിത്സ തേടേണ്ടതാണ്. ഭക്ഷണക്രമം നിയന്ത്രിച്ചും വ്യായാമം ചെയ്തു ഇത്തരം അസുഖങ്ങളിൽ നിന്ന് വിട്ടുനിൽക്കാം. കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.