ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ബ്ലോക്കുകൾ നീക്കാനും ഇതിലും നല്ല മാർഗ്ഗം ഇനി വേറെയില്ല

ഇന്ന് നമ്മൾ നടത്തിക്കൊണ്ടിരിക്കുന്ന ജീവിത ശൈലികൾ നമുക്ക് തന്നെ വലിയൊരു വിനയായി മാറിക്കൊണ്ടിരിക്കുകയാണ്. ജീവിതശൈലിയിലെ ഇത്തരം മാറ്റങ്ങൾ നമ്മെ വലിയ രോഗങ്ങളുടെ അടിമകളാക്കി മാറ്റുന്നു. മാറിയ ഭക്ഷണ രീതികളും വ്യായാമം ഇല്ലാത്ത അവസ്ഥകളും ആണ് ഇതിന് കാരണം. ശാരീരിക അദ്ധ്വാനം ഉള്ള ജോലികൾ ചെയ്യാൻ ഇന്നത്തെ തലമുറയിലെ ആളുകൾക്ക് വലിയ മടിയാണ്. മാത്രമല്ല ആരോഗ്യകരമല്ലാത്ത രീതിയിലുള്ള ഭക്ഷണസാധനങ്ങളും ആണ് കഴിച്ചുകൊണ്ട് ഇരിക്കുന്നത്. ഫാസ്റ്റഫുഡ് കളുടെയും എണ്ണപലഹാരങ്ങളുടെയും മധുരപലഹാരങ്ങളുടെയും അമിതമായ ഉപയോഗം ജീവിതശൈലി രോഗങ്ങളായ പ്രമേഹം, പ്രഷർ, കൊളസ്ട്രോൾ, തൈറോയ്ഡ് എന്നിവയിലേക്ക് നയിക്കുന്നു.

ഇത്തരം രോഗങ്ങൾ ക്രമേണ ഹൃദ്രോഗങ്ങൾക്കും കാരണമാകുന്നു. തന്മൂലം ഇതിൻറെ ലക്ഷണങ്ങളായ നെഞ്ചുവേദന, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, രക്തക്കുഴലിൽ ബ്ലോക്ക് എന്നിവ വലിയ ശാരീരിക ബുദ്ധിമുട്ടുകൾ ആളുകൾക്ക് ഉണ്ടാക്കുന്നു. ഹൃദ്രോഗം ആണെന്ന് തിരിച്ചറിഞ്ഞാൽ തന്നെ ആളുകളിൽ മരണഭയം വർദ്ധിക്കുന്നു. അതുമൂലം ടെൻഷനും കൂടുന്നു. ഹൃദയത്തിൻറെ രക്തം സപ്ലേ ചെയ്യുന്ന രക്തകുഴലിന് എന്തെങ്കിലും ഒരു ബ്ലോക്ക് വന്ന് ഹൃദയം നിന്നുപോകുന്ന അവസ്ഥയാണ് ഹൃദയാഘാതം. ഹൃദയത്തിലെ പേശികൾക്ക് വരുന്ന കേടുപാടുകളും ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു.

നമ്മുടെ രക്തത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പും ഹൃദയാഘാതത്തിലേക്ക് വഴി തെളിയിക്കുന്നു. ഇതിനെയെല്ലാം മറികടക്കാൻ ഒരു പരിധിവരെ ദിവസവും ചെയ്യുന്ന വ്യായാമം കൊണ്ട് സാധിക്കും. നിത്യേനെ ടെൻഷൻ അനുഭവിക്കുന്ന ആളുകളിലും ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഭക്ഷണരീതിയിൽ മാറ്റം വരുത്തിയാൽ തന്നെ ഈ രോഗം വരാതെ സൂക്ഷിക്കാൻ സാധിക്കും.

അതായത് കൃത്യസമയം പാലിച്ചും ആരോഗ്യകരമായ ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുത്തിയും മിതമായ അളവിൽ ഭക്ഷണം കഴിച്ചും ആണ് മാറ്റം വരുത്തേണ്ടത്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.