ഇനിയും പുകവലി ഉപേക്ഷിക്കാത്തവരെ കാത്തിരിക്കുന്നത് ഇതൊക്കെയാണ് ഇങ്ങനെ ചെയ്താൽ പൂർണ്ണമായും പുകവലി നിർത്താം

പുകവലി എന്ന മാരകവിഷം ഇന്ന് ലോകജനതയെ മുഴുവൻ കീഴടക്കി കൊണ്ടിരിക്കുകയാണ്. ദിനംപ്രതി ഇതിൻറെ ഉപയോഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. കൗമാരപ്രായക്കാർ തൊട്ട് വളരെ പ്രായമായവർ വരെ ഇതിൻറെ അടിമകളാണ്. ഒരു രസത്തിന് വേണ്ടി തുടങ്ങുന്നത് ആണെങ്കിലും പിന്നീട് അത് അവർക്ക് നിർത്താൻ കഴിയുന്നില്ല. അതിൻറെ അടിമകളായി പോവുകയാണ് ചെയ്യുന്നത്. ഇതുകൊണ്ട് ഉണ്ടാകുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് ആരും തന്നെ ചിന്തിക്കാറില്ല. ഇന്ന് വന്നുകൊണ്ടിരിക്കുന്ന മിക്ക രോഗങ്ങളും കൂടുതലായും കാണപ്പെടുന്നത് ഈ പുകവലിശീലം ഉള്ളവരിലാണ്.

അതുകൊണ്ടുതന്നെ മിക്ക രോഗങ്ങളുടെയും അടിസ്ഥാന കാരണം ഈ പുകവലി തന്നെയാണ്. പുരുഷന്മാർ മാത്രമല്ല ഇന്ന് സ്ത്രീകളും ഇത് അനുകരിച്ചു കൊണ്ടിരിക്കുന്നുണ്ട്. പുകവലിശീലം ഉള്ളവരിൽ പ്രധാനമായും കണ്ടുവരുന്ന രോഗങ്ങളാണ് ഹൃദ്രോഗം, കരൾ വീക്കം, പ്രഷർ, പ്രമേഹം എന്നിവ. ഏറ്റവും പ്രധാനമായി ഇവരിൽ കണ്ടുവരുന്ന ഒരു രോഗമാണ് കാൻസർ. വായ് ,ശ്വാസനാളം ,തൊണ്ട ,മൂക്ക്, ആമാശയം എന്നിവിടങ്ങളിൽ കണ്ടുവരുന്ന കാൻസാറാണ് ഇതിൽ പ്രധാനമായിട്ടുള്ളത്.

ഇതു മാത്രമല്ല കാഴ്ചക്കുറവും ശ്വാസംമുട്ട് പോലുള്ള അസുഖങ്ങളും വിശപ്പില്ലായ്മയും നിർത്താതെയുള്ള ചുമയും ഇവരിൽ കണ്ടുവരുന്നുണ്ട്. പുകവലി ബാധിക്കുന്നത് കൂടുതലായും ശ്വാസകോശത്തെ ആണ്. അതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് പുകയിലയിൽ അടങ്ങിയിട്ടുള്ള നിക്കോട്ടിൻ എന്ന മാരക വിഷ വസ്തുവാണ് ഇതിനെല്ലാം കാരണം. പുകവലിക്കുന്നവർക്ക് മാത്രമല്ല ഇവരുമായി അടുത്ത് ഇടപഴകുന്നവർക്കും ഇതിൻറെ ദൂഷ്യഫലങ്ങൾ അനുഭവപ്പെടാറുണ്ട്. ഇന്ന് സമൂഹത്തിൽ പുകവലിശീലം നിർത്തുന്നതിനുള്ള കൗൺസിലിങ്ങും ചികിത്സകളും ലഭ്യമാണ്.

ഏറ്റവും ആദ്യം വേണ്ടത് അത് നിർത്തണം എന്നുള്ള ഉറച്ച തീരുമാനമാണ്. അല്ലെങ്കിൽ നമ്മുടെ സമൂഹത്തിൻറെയും അവസാനത്തിന് ഇത് കാരണമായേക്കാം. കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.