ഇടയ്ക്കിടെ തൊണ്ടവേദന വരാറുള്ളവരാണോ നിങ്ങൾ? എങ്കിൽ ശ്രദ്ധിക്കൂ ഇക്കാര്യങ്ങൾ

തൊണ്ടവേദന ഒട്ടുമിക്ക ആളുകൾക്കും ഉണ്ടാകാറുണ്ട്. ആ അസുഖം വരാത്ത ആളുകൾ ആരും തന്നെ ഉണ്ടാവില്ല. മിക്കവർക്കും പനിയുടെ കൂടെയായിരിക്കും അസുഖം വരുന്നത്. കൂടുതലും മഞ്ഞുകാലം ആകുമ്പോഴാണ് ഇത്തരം അസുഖങ്ങൾ പ്രത്യക്ഷപ്പെടാറ്. എന്നാൽ ചിലർക്ക് പനിയുടെ മരുന്നുകൾ കഴിക്കുമ്പോൾ തന്നെ ആ വേദനയിൽ കുറവുണ്ടാകും. മറ്റു ചിലർക്ക് ചൂടുവെള്ളം വായിൽ പിടിക്കുമ്പോൾ തന്നെ ഇതിന് ശമനമുണ്ടാകും. ഉമിനീർ ഇറക്കുമ്പോൾ തന്നെ വലിയ വേദനയായിരിക്കും ഇത്തരം അസുഖം നൽകുന്നത്. വായ് തുറക്കാനും സംസാരിക്കാനുള്ള ബുദ്ധിമുട്ട് , വെള്ളം ഇറക്കാനുള്ള ബുദ്ധിമുട്ട്, ഭക്ഷണം കഴിക്കാൻ ഉള്ള ബുദ്ധിമുട്ട് എന്നിവയാണ് ഇതിലെ പ്രധാന ലക്ഷണങ്ങൾ.

ചില തൊണ്ട വേദനകൾ കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. വിട്ടുമാറാത്ത പനിയാണ് പ്രധാനമായും ഉണ്ടാകുന്നത്. അപ്പോൾ ഇതിന് ആൻറിബയോട്ടിക് ഗുളികകളും സ്വീകരിക്കേണ്ടി വരാറുണ്ട്. തൊണ്ടയുടെ ഇരു സൈഡിലും വെളുത്ത നിറത്തിൽ കാണപ്പെടുന്ന അണുബാധയാണ് ഇതിനു കാരണം. ചിലർക്ക് തൊണ്ടവേദനയുള്ളപ്പോൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ചിലപ്പോൾ ഒരു വെളുത്ത അരിമണിയുടെ പോലെയുള്ള ഒരു സാധനം പുറത്തേക്ക് വരാറുണ്ട്. ചിലപ്പോൾ രൂക്ഷമായ ദുർഗന്ധവും ഉണ്ടാവാറുണ്ട്.

ഇത് ടോൺസിൽസ് സ്റ്റോൺ എന്നതിൻറെ ലക്ഷണമാകാം. ഇത്തരത്തിലുള്ള അണുബാധകൾക്ക് വിദഗ്ധ ചികിത്സ തേടേണ്ടതാണ്. ചിലപ്പോൾ ഇത്തരം അണുബാധകൾ വലിയ രോഗങ്ങളുടെ തുടക്കമായിരിക്കും. ആദ്യമേ തന്നെ ശ്രദ്ധിക്കുകയാണെങ്കിൽ കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകാതെ പരിഹരിക്കാൻ സാധിക്കും. ഭക്ഷണം കഴിച്ചതിനു ശേഷം വായ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക, പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ നന്നായി ബ്രഷ് ചെയ്തു വൃത്തി.

ആക്കുക എന്നത് നല്ലൊരു കാര്യമാണ്. ആഴ്ചയിൽ ഒരിക്കലെങ്കിലും ഉപ്പിട്ട ചൂടുവെള്ളമുപയോഗിച്ച് തൊണ്ടയിൽ ആവി കൊള്ളുന്നതും ഇതു വരുന്നത് തടയാനുളള നല്ലൊരു മാർഗമാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.